Karyavattom Campus: കാര്യവട്ടം ക്യാമ്പസിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
Skeleton found inside Karyavattom campus: വർഷങ്ങൾക്ക് മുമ്പ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന 15 അടി താഴ്ചയിലുള്ള ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.
കഴക്കൂട്ടം പോലീസും കഴക്കൂട്ടം ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധിച്ചു. 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും അങ്ങോട്ട് പോകാറില്ല. എന്നാൽ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ ഫയർ ഫോഴ്സ് തിരികെ മടങ്ങി.
ALSO READ: 42,396 രൂപ കർട്ടൻ വാങ്ങാൻ, 20 ലക്ഷം കേസ് നടത്താൻ; കണ്ണൂർ വിസി ഗോപിനാഥനെതിരെ കെഎസ്‌യു
രാവിലെ ഫോറൻസിക് എത്തിയ ശേഷം ഫയർ ഫോഴ്സിന്റെ സഹായത്തോടെ അസ്ഥികൂടം പുറത്തെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. വാട്ടർ ടാങ്കിന്റെ മാനുവൽ ഹോൾ വഴിയാണ് അസ്ഥികൂടം കിടക്കുന്നത് കണ്ടത്.
സിദ്ധാർത്ഥിന്റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽലാണ് ദുരൂഹത ഉന്നയിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമങ്ങാട്, കുറുക്കോട് പവിത്രത്തിൽ ജയപ്രകാശ് ഷീബ ദമ്പതികളുടെ മകനായ സിദ്ധാർത്ഥ് എന്ന 21 കാരനെ ക്യാമ്പസിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാലന്റൻസ് ദിനത്തിൽ ഉണ്ടായ സംഭവത്തിൽ സിദ്ധാർത്ഥിനെ ചിലർ ക്യാമ്പസിനുള്ളിലിട്ട് മർദ്ദിച്ചിരുന്നതായും, പരസ്യ വിചാരണ നടത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു. സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, പോലീസ് മേലാധികാരികൾക്കും, മനുഷ്യാവകാശ കമ്മീഷണർ ഉൾപ്പെടെയുള്ളവർക്കും കുടുംബം പരാതി നൽകിയിരുന്നു.
ഫോറൻസ് സംഘവും, പോലീസും ഉൾപ്പെടെ സിദ്ധാർത്ഥത്തിന്റെ മുറിയിലും മൃതദേഹം കണ്ട സ്ഥലത്തും പരിശോധന നടത്തിയിരുന്നു എങ്കിലും ആത്മഹത്യയുടെ കാരണങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൂടുംബാംഗങ്ങളെ കണ്ട് വേണ്ട നിയമ നടപടികൾ സ്വീകരിക്കാൻ ഏർപ്പാട് ചെയ്യും എന്ന് പറഞ്ഞു. ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മാതാപിതാക്കളെ സന്ദർശിച്ച ശേഷം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.