തിരുവനന്തപുരം: ​ഗണപതി പരാമർശത്തിൽ നിലപാടിലുറച്ച് എഎൻ ഷംസീർ. ഒരുമതവിശ്വാസത്തേയും വ്രണപ്പെടുത്തിയിട്ടില്ല. മതവിശ്വാസികളെ വിഷമിപ്പിക്കാനായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇതൊന്നും താനായിട്ട് പറഞ്ഞ കാര്യങ്ങൾ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷംസീർ തന്റെ നിലപാട് വ്യക്തമാക്കിയത്. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ. ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെ  മതവിരുദ്ധമാകുമെന്നും ഷംസീർ ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അത് ഭരണഘടനാപരമായ കാര്യമാണ്. കുറേയധികം ആളുകൾ താൻ പറഞ്ഞ കാര്യങ്ങളെ അനുകൂലിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഇതിനു മുന്നേയും ആളുകൾ സംസാരിച്ചിട്ടുണ്ട്. അത്ര മാത്രമേ താനും പറഞ്ഞിട്ടുള്ളു എന്നും ഷംസീർ പറഞ്ഞു. എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. ജി സുകുമാരൻ നായരുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല. 


ALSO READ: സ്പീക്കറിന് നല്ലത് വരാൻ കരയോഗം പ്രസിഡൻറിൻറെ ശത്രു സംഹാരാർച്ചന; നാമജപ സംഗമം മറ്റൊരു വശത്ത്


തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. സംഘപരിവാറാണ് അതിനു പിന്നിൽ. സുകുമാരൻ നായർ ഇതിന് കൂട്ടു നിൽക്കുമെന്ന് തോന്നുന്നില്ല എന്നും ഷംസീർ കൂട്ടിച്ചേർത്തു. പ്രതിഷേധിക്കുന്നവർക്ക് പ്രതിഷേധിക്കാമെന്നും വിശ്വാസി സമൂഹത്തിന് ഒരിക്കലും എതിരല്ല. നിലപാട് തിരുത്തണം എന്നാണെങ്കിൽ ആദ്യം തിരുത്തേണ്ടത് ഭരണഘടനയല്ലേയെന്നും സ്പീക്കര്‍ ചോദിച്ചു.


അതേസമയം ​ഗണപതി വിവാദത്തിൽ ഷംസീറിനെ വിമർശിച്ചും  എൻഎസ്എസിന് പിന്തുണച്ചും രം​ഗത്തെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്രം എന്‍.എസ്.എസിനുണ്ടെന്നാണ് വിഡി സതീഷൻ പറഞ്ഞത്. സ്പീക്ക‍ർ പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ കാണിക്കേണ്ട ജാഗ്രത സ്പീക്കര്‍ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസികളെ സംബന്ധിച്ച് ചരിത്ര സത്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം. വിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കണം. വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുന്ന പ്രസ്താവനയാണ് സ്പീക്കർ നടത്തിയിരിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ കാണിക്കേണ്ട ജാഗ്രത സ്പീക്കര്‍ കാണിച്ചില്ല എന്നും വിഡി സതീഷൻ കൂട്ടിച്ചേർത്തു. 


ശാസത്രത്തെ വിശ്വാസവുമായി ചേർത്ത് പറയേണ്ട കാര്യമില്ലെന്നും വിശ്വാസം വിശ്വാസമായി തന്നെ  നിലനില്‍ക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തർക്കും ജീവിക്കാനുള്ള പിന്‍ബലവും ആത്മവിശ്വാസവുമാണ് ഇത്തരം വിശ്വാസങ്ങൾ നൽകുന്നത്. സ്പീക്കറുടെ പ്രസ്താവന വന്നയുടന്‍ ബി.ജെ.പിയും സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സംസ്ഥാനം ഭരിക്കുന്ന സി.പി.എം ശ്രദ്ധേയോടെ അതിനെ കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതിയതെന്നും എന്നാല്‍ വര്‍ഗീയവാദികളുടെ അതേ രീതിയില്‍ ആളിക്കത്തിക്കാനാണ് സി.പി.എമ്മും ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.