വയനാട് വാകേരിയിൽ കടുവ ആക്രമിച്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാരമല, ഗാന്ധിനഗർ, 90 ഏക്കർ വനമേഖല കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. ഇതിനിടെ പ്രദേശത്ത് വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുകളും ക്യാമറകളും സ്ഥാപിച്ചും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചലുകൾക്കുമൊടുവിലാണ്  ശ്രീനാരായണപുരം 90 ഏക്കർ വനമേഖലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതൊടെ  വനം വകുപ്പിന്റെ  മയക്കുവെടി സംഘം കടുവയെ വെടിവെച്ചു പിടികൂടാനായി സ്ഥലത്തെത്തുകയായിരുന്നു. വനം വകുപ്പിന്റെ അനൗൺസ്മെന്റ് വാഹനത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി. 


നാലാം ദിവസവും തിരച്ചിൽ അവസാനിപ്പിക്കുമ്പോൾ  കടുവയെ കണ്ടെത്താനാകാത്തതിൽ കടുത്ത നിരാശയിലാണ് പ്രദേശവാസികൾ. സർവ്വസന്നാഹങ്ങളോടും കൂടിയുള്ള  തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താനാകത്തിൽ നിരാശയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.