ഹെല്‍മറ്റിനുള്ളില്‍ പാമ്പുകയറി; കോഴിക്കോട് യാത്രയ്ക്കിടെ യുവാവിന് കടിയേറ്റു
Man was bitten by snake: തലയിൽ നിന്നും ഹെൽമറ്റ് ഊരിയ ഉടൻ പാമ്പ് താഴേക്ക് വീഴുകയും ഇഴഞ്ഞ് പോവുകയും ചെയ്തു.
കോഴിക്കോട്: ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ യുവാവിന് പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് സ്വദേശിയായ രാഹുലിനാണ് അപകടം പറ്റിയത്. ധരിച്ചിരുന്ന ഹെൽമറ്റിൽ ഒളിച്ച പാമ്പാണ് ഓഫീസിലേക്കുള്ള യാത്രാ മധ്യേ പാമ്പിന്റെ കടിയേറ്റത്. ഏകദേശം വാഹനത്തിൽ അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിച്ചപ്പോഴാണ് തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു. തലയിൽ നിന്നും ഹെൽമറ്റ് ഊരിയ ഉടൻ പാമ്പ് താഴേക്ക് വീഴുകയും ഇഴഞ്ഞ് പോയതായും അദ്ദേഹം പറഞ്ഞു.
വേദനിച്ച് നിന്ന യുവാവിനെ ഓടിക്കൂടിയ നാട്ടുകാരാണ് കൊയിലാണ്ടി ആശുപത്രിയിൽ എത്തിച്ചത്. താൻ ബോധരഹിതൻ ആയില്ലെങ്കിലും ഡോക്ടർമാർ അടക്കം ഉള്ള ആരോടും സംസാരിക്കാൻ സാധിച്ചിരുന്നില്ല എന്നും യുവാവ് പറഞ്ഞു. കൊയിലാണ്ട് താലുക്ക് ആശുപത്രയില്‍ എത്തിച്ച രാഹുലിന് വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. സമാനമായ സംഭവത്തില്‍ ഴിഞ്ഞ എട്ടുമാസത്തിനിടെ പന്ത്രണ്ടുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്.
ALSO READ: പാലക്കാട് സ്വകാര്യ ട്രാവൽസിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്
ചുടുള്ളതും വരണ്ടതുമായ സ്ഥലങ്ങള്‍ അന്വേഷിച്ച് ഇറങ്ങുന്ന പാമ്പുകൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി അവർക്ക് സുരക്ഷിതമായ ഇടം കണ്ടെത്തുന്നത് ഹെൽമറ്റിന് ഉള്ളിലാണ്. അതിനാൽ തന്നെ ഇത്തരം അവസ്ഥകൾ ഇല്ലാതാക്കാനുള്ള ഏക മാർഗം നിങ്ങൾ നിർബന്ധമായും എവിടേക്കെങ്കിലും ബൈക്കിൽ യാത്ര പോകാനായി ഒരുങ്ങുമ്പോൾ ഹെൽമറ്റ് തലയിൽ വെക്കുന്നതിന് മുന്നോടിയായി പരിശോധിക്കേണ്ടതാണ്. കാരണം ഇത്തരം ഇഴജീവികൾ ഹെൽമറ്റിനിടയിൽ കയറി കൂടാനുള്ള സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...