എറണാകുളം: വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന 5 വയസുകാരനെ തെരുവ് നായ കടിച്ചു.മണിയാംപിള്ളി ഷെബിന്‍റെ മകന്‍ ജോസഫിനാണ് നായയുടെ കടിയേറ്റത്. . കവിളത്തും, ശരീരത്തിലും കടിയേറ്റിട്ടുണ്ട്. രാവിലെയായിരുന്നു സംഭവം. ജോസഫിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ  അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികൾ ഒരുമിച്ച് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, കുട്ടിയുടെ മുഖത്താണ് കടിയേറ്റ കാര്യമായ പരിക്കുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഈ എപ്പിസോഡ് അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരൂ; മാത്യു കുഴൽനാടന് മറുപടിയുമായി ധനമന്ത്രി


ചാവക്കാട് കടൽ കാണാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു


ചാവക്കാട്  കടൽ കാണാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു. ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറി നടക്കവേ  കുഴഞ്ഞു വീഴുകയായിരുന്നു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ പ്രേമദാസ് (73) ആണ് മരിച്ചത്.  കുടുംബസമേതം ബീച്ച് കാണാനെത്തിയതായിരുന്നു. മക്കളോടൊത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറിയ ഇദ്ദേഹത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 


ഉടൻ തന്നെ റെസ്ക്യൂ ടീം ലാസിയോ ആംബുലൻസിന്റെ  സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ പ്രേമദാസ് ഏഴരയോടെയാണ് മരിച്ചത്. ഹൃദയഘാതമാണ് മരണകാരണം. മുൻപ് ബൈപാസ് സർജറി കഴിഞ്ഞ വ്യക്തിയാണ് പ്രേമദാസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.