KN Balagopal: ഈ എപ്പിസോഡ് അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരൂ; മാത്യു കുഴൽനാടന് മറുപടിയുമായി ധനമന്ത്രി

Finance Minister KN Balagopal: ഐജിഎസ്ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. നിയമപരമായി തന്നെ മറുപടി പറയാനേ കഴിയു. മാത്യു കുഴൽ നാടൻ തെറ്റിധാരണ പരത്തുന്നുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ കൊല്ലത്ത് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 03:35 PM IST
  • ഐജിഎസ്ടി വഴി ടാക്സ് അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്നാണ് മാത്യു കുഴൽനാടൻ്റെ ചോദ്യം
  • നികുതി ഒടുക്കിയെന്ന് മറുപടി കൊടുത്തു
  • നിയമപരമായി തന്നെയേ മറുപടി പറയാൻ കഴിയൂ
  • ഐജിഎസ്ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്
KN Balagopal: ഈ എപ്പിസോഡ് അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി വരൂ; മാത്യു കുഴൽനാടന് മറുപടിയുമായി ധനമന്ത്രി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ആരോപണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഐജിഎസ്ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. നിയമപരമായി തന്നെ മറുപടി പറയാനേ കഴിയൂ. മാത്യു കുഴൽ നാടൻ തെറ്റിധാരണ പരത്തുന്നുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ കൊല്ലത്ത് പറഞ്ഞു.

നികുതി സംബന്ധിച്ച് സാധാരണ ഗതിയിൽ കാര്യങ്ങൾ പറയാറില്ല. മാത്യു കുഴനാടൻ്റെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. ഐജിഎസ്ടി വഴി ടാക്സ് അടച്ച നികുതി കേരളത്തിന് കിട്ടിയിരുന്നോയെന്നാണ്  മാത്യു കുഴൽനാടൻ്റെ ചോദ്യം. നികുതി ഒടുക്കിയെന്ന് മറുപടി കൊടുത്തു. നിയമപരമായി തന്നെയേ മറുപടി പറയാൻ കഴിയൂ. ഐജിഎസ്ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്.

ALSO READ: വരുമാനത്തിന്‍റെ 32 ഇരട്ടിയാണ് കുഴല്‍നാടന്‍റെ സമ്പാദ്യം; ആരോപണങ്ങൾ തുടർന്ന് സി.എന്‍.മോഹനന്‍

മാത്യു കുഴൽനാടൻ തെറ്റിധാരണ പരത്തുകയാണ്. 2017 ജൂലൈ ഒന്ന് മുതലാണ് ജിഎസ്ടി നിലവിൽ വരുന്നത്. അതിന് മുൻപ് സർവീസ് ടാക്സ് സെൻട്രൽ ടാക്സ് ആണ്. കുടുംബത്തെയും വ്യക്തിപരമായും ആക്രമിക്കുന്നത് നല്ലതല്ല. മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള  അക്രമത്തിൻ്റെ ഭാഗമാണ് ഇത്. നല്ല നന്ദിയും നല്ല നമസ്കാരവുമാണ് കുഴൽനാടൻ പറയേണ്ടിയിരുന്നത്. ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിച്ചിട്ട് പുതിയ കാര്യവുമായി  വരാനും ധനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News