വള്ളികുന്നം: മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിപ്പുഴ കൊല്ലന്റവടക്കതിൽ അഷറഫിന്റെയും, തസ്നിയുടെയും മകൻ മുഹമ്മദ് അഹസൻ (12) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയിൽ മരത്തിൻറെ ചില്ല ദേഹത്തേക്ക് തെറിച്ചു വീണാണ് മരിച്ചത്. ചങ്ങംളങ്ങര ശ്രീ വിവേകാനന്ദ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് വിദ്യാർത്ഥി മരിച്ചു സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് കാഞ്ഞിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: മദ്യപിക്കാൻ വിളിച്ചിട്ട് വന്നില്ല; യുവാവിനെ മർദിച്ച 2 പേർ അറസ്റ്റിൽ!


കഠിനംകുളം കായലിൽ വളളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


തിരുവനന്തപുരം: കഴിഞ്ഞ ദിവസം കഠിനംകുളം കായലിൽ വളളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചാന്നാങ്കര കണ്ടവിള സ്വദേശി ബാബു (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് നാലുപേർ സഞ്ചരിച്ച വള്ളം കായലിൽ മറിഞ്ഞത്.  മൂന്നുപേർ നീന്തിക്കയറി എന്നാൽ നീന്തൽ അറിയാവുന്ന ബാബു നീന്തി കയറുമെന്ന് കരുതയെങ്കിലും മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് സ്കൂബാ സംഘം ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.