കിളിമാനൂർ :വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പാപ്പാല ചാക്കുടി രാഹുൽ നിവാസിൽ സുന്ദരരാജൻ ഷീജ ദമ്പതികളുടെ മകൾ രേഷ്മ എസ്.രാജ് (22) നെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തിങ്കൾ രാവിലെ 11 മണിയോടെ രേഷ്മയുടെ മാതാവ് ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിൽ എത്തിയപ്പോഴാണ്  മുറിക്കുള്ളിൽ ജനലിൽ  കെട്ടിത്തൂങ്ങിയ നിലയിൽ രേഷ്മയെ കാണപ്പെട്ടത്. അമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ  രേഷ്മയെ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സഹോദരൻ രാഹുൽ എസ്.രാജ് .


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന 5 വയസുകാരനെ തെരുവ് നായ കടിച്ചു


വീടിനകത്തെ വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു;  ഭീതിയെ തുടർന്ന് കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി


ആര്യനാട് വീട്ടിൽ കിടക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു. ഭീതിയിലായ കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലെ തീപിടിത്തത്തിൽ പകച്ച് കുടുംബവും നാട്ടുകാരും. വീട്ടുകാർ പഞ്ചായത്തിലും ആര്യനാട് പൊലീസ് സ്റ്റേഷനിലും പരാതി നൽകി. 15ന് രാത്രി 9 മുതൽ ആണ് പേടിപ്പെടുത്തുന്ന സംഭവം തുടങ്ങിയത്. അലമാരയിലും സമീപത്തെ സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലും ആണ് ആദ്യം തീ കത്തിയത്. പുക വന്നതിനു പിന്നാലെ വസ്ത്രങ്ങൾ കത്തുമെന്ന് സത്യൻ പറയുന്നു. വസ്ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ കുഴപ്പമില്ല. 


പുറത്തിടുമ്പോൾ കുഴപ്പമില്ല . അന്ന് ഒരുപാട് വസ്ത്രങ്ങൾക്ക് തീ പിടിച്ചതായും സത്യൻ പറഞ്ഞു. അടുത്ത ദിവസവും ഇത് തുടർന്നതോടെ വീട്ടുകാർ പഞ്ചായത്തംഗം ഐത്തി അശോകനെ അറിയിച്ചു. ഇതിനിടെ ഷോർട്ട് സർക്യൂട്ട് ആകാമെന്ന് കരുതി ഇലക്ട്രിഷ്യനെയും കണ്ടെന്ന് വീട്ടുകാർ പറയുന്നു. പരിശോധനയിൽ വയറിങ്ങിന് തകരാർ ഉള്ളതായി കണ്ടില്ല. പഞ്ചായത്തംഗം വീട്ടിൽ ഉണ്ടായിരുന്ന സമയത്തും വസ്ത്രങ്ങൾ അഗ്നിക്കിരയായി. ആര്യനാട് പൊലീസിനു പിന്നാലെ ഇലക്ട്രിസിറ്റി ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനും വീട്ടിൽ എത്തി. 


ഈ സമയം തീപിടിത്തം ഉണ്ടായില്ല. അടുത്തദിവസം രാവിലെ പഞ്ചായത്തംഗം വീട്ടുകാരോട് തീപ്പെട്ടി, ലൈറ്റർ പോലുള്ള സാധനങ്ങൾ ഒളിച്ചു വയ്ക്കാൻ നിർദേശിച്ചു. ചൊവ്വാഴ്ച പ്രശ്നം ഉണ്ടായില്ല. ബുധൻ രാത്രി 9 ന് വീണ്ടും ഇത് തുടർന്നു. വ്യാഴം വൈകിട്ട് വീട്ടിൽ നടന്ന പ്രാർഥനയുടെ ഒടുവിലും തീ പിടിത്തം ഉണ്ടായതായി സത്യൻ പറഞ്ഞു. വെള്ളിയാഴ്ച പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും വീട്ടുകാർ പരാതി നൽകി. അന്ന് വൈകിട്ട് അടുക്കളയിൽ ഉണ്ടായിരുന്ന പേപ്പറുകൾക്കും പ്ലാസ്റ്റിക് ചാക്കുകൾക്കും തീ പിടിച്ചത്. അന്ന് രാത്രി ബന്ധു വീട്ടിലേക്ക് വീട്ടുകാർ താമസം മാറി. മാറിയതിനു പിന്നലെ തീപിടുത്തം ഉണ്ടയില്ലാന്നു സത്യൻ പറയുന്നു. സത്യനും ഭാര്യ ജെ.സലീനയും മകൻ ഷിജി കുമാറും ഇയാളുടെ നാലും അഞ്ചും വയസുള്ള മക്കളുമാണ് താമസം. ഷിജി കുമാറിന്റെ ഭാര്യ ഇയാളെയും മക്കളെയും വർഷങ്ങൾ ഉപേക്ഷിച്ചു പോയതായി നാട്ടുകാർ പറയുന്നു.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.