കോട്ടയം: അസ്ഥിയ്ക്ക്  പിടിച്ച പ്രേമം എന്ന് കേട്ടിട്ടേയുള്ളൂ, അതാണ്  കോട്ടയത്തു നടന്ന ഒരു സംഭവം തെളിയിക്കുന്നത്...


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹിതയും  ഒരു കുഞ്ഞിന്‍റെ അമ്മയുമായ 26കാരിയ്ക്ക് പെരുത്ത പ്രേമം...  26കാരിയുടെ  പ്രണയം ആരോടെന്നല്ലേ? ഭര്‍ത്താവിന്‍റെ  കൂട്ടുകാരന്‍റെ  അച്ഛനായ  52കാരനോട്..!! ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു യുവതി ഒളിച്ചോടി മധ്യ വയസ്‌കനൊപ്പം...  പന്തളം സ്വദേശിനിയാണ് അച്ഛനാവാകാന്‍ പ്രായമുളള മധ്യ വയസ്‌കനൊപ്പം  ഒളിച്ചോടിയത്. 


ചങ്ങനാശേരി സ്വദേശിയാണ് യുവതിയുടെ കാമുകന്‍. ഏറെ നാള്‍ നീണ്ട പ്രണയത്തിനുശേഷമാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്.  കഴിഞ്ഞദിവസം ഇരുവരെയും കാണാതായതോടെയാണ് പ്രണയബന്ധം പുറത്തറിഞ്ഞത്.   


യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് പന്തളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 52കാരനെ കാണാനില്ലെന്ന് കാട്ടി അയാളുടെ വീട്ടുകാരും പോലീസില്‍ പരാതി നല്‍കി.  പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ഇരുവരെയും പൊക്കി.


കൂട്ടുകാരന്‍റെ  വീട്ടിലേക്ക് യുവതിയെയും കൂട്ടി ഭര്‍ത്താവ് ഇടയ്ക്കിടെ എത്തുമായിരുന്നു. ഈ വരവിലൂടെയാണ് യുവതിയും 52കാരനും പ്രണയത്തിലായത്. പക്ഷേ, ആരും അറിഞ്ഞില്ല. ഒരു സൂചനയും ഇവര്‍ നല്‍കിയതുമില്ല. 


Also read: Murder:ആഹാരം വിളമ്പാൻ വൈകി: മകന്‍ അമ്മയെ അടിച്ചുകൊന്നു


ഇരുവരും തമ്മില്‍ പ്രണയമായിരുന്നുവെന്നും   ഒളിച്ചോടിയെന്നും  ഇരുവീട്ടുകാര്‍ക്കും ആദ്യം വിശ്വസിക്കാന്‍പോലും കഴിഞ്ഞില്ല. ഒടുവിലാണ് എല്ലാവര്‍ക്കും സത്യാവസ്ഥ ബോദ്ധ്യപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.