തിരുവനന്തപുരം: കിണറിൽ ഉറകൾ ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ കുടുങ്ങി. ഇയാളെ പുറത്തെടുക്കാൻ ശ്രമം തുടരുന്നു. വിഴിഞ്ഞം മുക്കോലയിലാണ് സംഭവം. തമിഴ്നാട് സ്വദേശി മഹാരാജനാണ് (55) കിണറിനുള്ളിൽ അകപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കിണറിൽ ഇറക്കിയ ഉറ ഇടയിൽ മണ്ണ് ഇടുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു മഹാ രാജൻ. ഇതിനിടയിൽ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. കിണറിന് 30 അടി താഴ്ചയുണ്ട്. ഇയാളെ പുറത്തെടുക്കാൻ ഫയർഫോഴ്സും നാട്ടുകാരും ശ്രമം നടത്തുകയാണ്. മണ്ണ് മാറ്റിയ ശേഷം മാത്രമേ ഇദ്ദേഹത്തെ പുറത്ത് എടുക്കാൻ സാധിക്കൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കത്തോലിക്കാ സഭയെ അധിക്ഷേപിക്കുകയും കാരുണ്യ പദ്ധതിയെ അട്ടിമറിക്കുകയും ചെയ്തവർക്കൊപ്പം നിൽകുന്ന ജോസ് കെ മാണിയും കൂട്ടരും ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതികരിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഇംഗ്ളണ്ടിൽ  ക്രൈസ്തവ ദേവാലയങ്ങൾ വില്പനയ്ക്ക് ഇട്ടിരിക്കുകയാണെന്ന് പറഞ്ഞ് കാത്തോലിക്ക സഭയെ അവഹേളിച്ച എംപി ഗോവിന്ദൻ മാപ്പ് പറയണമെന്നും സജി ആവശ്യപ്പെട്ടു. കെഎം മാണി തുടക്കം കുറിച്ച കാരുണ്യ പദ്ധതി അട്ടിമറിക്കുകയും ,കത്തോലിക്ക സമൂഹത്തെ നിരന്തരം അധിക്ഷേപിക്കുകയും ചെയ്യുന്ന സിപിഎമ്മിന് ഒപ്പം നിൽക്കുന്ന ജോസ് കെ മാണിയും കൂട്ടരും ഈ കാര്യങ്ങളിൽ മറുപടി പറയണമെന്നും, ആത്മാഭിമാനം ഉണ്ടെങ്കിൽ ഇതിനെ ചോദ്യം ചെയ്യണമെന്നും സജി ആവശ്യപ്പെട്ടു.


ALSO READ: ദുരിതപ്പെയത്ത്, സംസ്ഥാനത്ത് 96 കോടിയുടെ കൃഷിനാശം: ഓണവിപണിയെ ബാധിച്ചേക്കും


കോട്ടയം മണ്ഡലത്തിന് ലഭിക്കേണ്ട അർഹമായ ഫണ്ട് വാങ്ങി എടുക്കാൻ കഴിയാത്ത തോമസ് ചാഴിക്കാടൻ 100% പരാജയമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ആരോപിച്ചു. സംസ്ഥാനത്ത് എംപി ഫണ്ട് ചെലവഴിച്ചതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കൊല്ലത്തിന്റെ എംപി എൻ കെ പ്രേമചന്ദ്രനാണ്. കോട്ടയം എംപി തോമസ് ചാഴികാടൻ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാത്തത് മൂലം 2023 - 2024 വർഷത്തെ തുക ഒരു രൂപ പോലും അനുവദിച്ചിട്ടില്ല ഇതാണ് യാഥാർത്ഥ്യമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പി പറഞ്ഞു.


ലഭിച്ച തുക ചിലവഴിച്ചു   എന്ന് കാട്ടിയാണ് ഒന്നാമൻ എന്ന് പറഞ്ഞുകൊണ്ട് തോമസ് ചാഴികാടൻ എംപി വ്യാജ പ്രചരണം നടത്തുന്നതെന്ന് ആരോപിച്ചു. കോട്ടയം മണ്ഡലത്തിന് ലഭിക്കേണ്ട ഫണ്ട് പാഴാക്കിയ തോമസ് ചാഴികാടൻ എങ്ങനെ നൂറു ചില വെഴിച്ചു എന്ന് വ്യക്തമാക്കണമെന്നും ജില്ലാചെയർമാൻ ആവശ്യപ്പെട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ  വച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ ഉടൻ എടുത്തു മാറ്റണമെന്നും അല്ലാത്തപക്ഷം എം പി ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണവെന്നും നേതാക്കാൾ കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് ജില്ല ഓഫീസർ സെക്രട്ടറി ജയ്സൺ ജോസഫ് ,കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്ട് കുര്യൻ പി.കുര്യൻ, മഡിയാസെൽ കൺവീനർ ബിനു ചെങ്ങളംതുടങ്ങിയവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.