Death: പാലക്കാട് നിന്ന് കാണാതായി; യുവതിയും 53കാരനും തൃശൂരിലെ ഉൾവനത്തിൽ മരിച്ച നിലയിൽ
A woman and 53-year-old man found dead in Thrissur: തൃശ്ശൂര്‍ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു, വാല്‍ക്കുളമ്പ് സ്വദേശി 53 വയസ്സുള്ള വിനോദ് എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ: പാലക്കാട് നിന്ന് കാണാതായ യുവതിയേയും 53കാരനേയും തൃശ്ശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി 35 വയസ്സുള്ള സിന്ധു, വാല്‍ക്കുളമ്പ് സ്വദേശി 53 വയസ്സുള്ള വിനോദ് എന്നിവരാണ് മരിച്ചത്.
തൃശ്ശൂര്‍ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 27മുതലാണ് ഇരുവരേയും കാണാതായത്. സംഭവത്തില്‍ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഇന്ന് ഉച്ചയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ALSO READ: കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങിമരിച്ചു
വിനോദിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലും സമീപത്തായി സിന്ധു മരിച്ചു കിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
കൽപ്പറ്റയിൽ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു
കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. അടിവാരം കൈതപ്പൊയിൽ വേഞ്ചേരിയിൽ ആയോത്ത് മൊയ്തു ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുണ്ടേരി - മരവയൽ സ്റ്റേഡിയം റോഡരികിലെ ഓടയിൽ നിന്ന് മൊയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കുറച്ചു ദിവസം മുമ്പേ അടിവാരത്ത് നിന്ന് മുണ്ടേരിയിലെ സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു മൊയ്തു. നാല് ദിവസം മുമ്പേ അടിവാരത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് മുണ്ടേരിയിലെ സഹോദരന്റെ വീട്ടിൽ നിന്ന് മൊയ്തു ഇറങ്ങുകയും ചെയ്തു. നടന്നു പോകുന്നതിനിടെയാണ് ഓടയിൽ വീണതെന്നാണ് കരുതുന്നത്. കാഴ്ചക്കുറവും, ഇയർ ബലൻസ് പ്രശ്നവുമുള്ള ആളാണ് മൊയ്തുവെന്നും ബാലൻസ് തെറ്റി ഓടയിൽ വീണതാകാമെന്നുമാണ് നിഗമനമെന്നും പോലീസ് പറഞ്ഞു.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.