കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൊല്ലത്താണ് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചത്. ചവറ സ്വദേശി അരുൺ കൃഷ്ണ (33) ആണ് മരിച്ചത്. പത്തനംതിട്ടയിൽ അഖില എന്ന യുവതിയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അഖിലയുടെ മരണം. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് വീണാ ജോർജ് പറഞ്ഞു. കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. പനിയുള്ളതായി ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ പാടില്ലെന്നും ആശുപത്രികളിൽ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 


ALSO READ: സ്വയം ചികിത്സ പാടില്ല; പനിയുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്


ആരോഗ്യപ്രവർത്തകർക്ക് വേണ്ട മുൻകരുതൽ നൽകിയിട്ടുണ്ട്. കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയതാണ്. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ചയുണ്ടാകാൻ പാടില്ല. ഡെങ്കിപ്പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തി സ്ഥിതി​ഗതികൾ വിലയിരുത്തുമെന്നും കോവിഡ് കേസുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.


ജൂൺ രണ്ടാം തീയതി തന്നെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഫീവർ ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു. പകർച്ചപ്പനികൾക്കെതിരെ പ്രത്യേകിച്ച് ഡെങ്കിപ്പനി, എലിപ്പനി, സിക്ക തുടങ്ങിയ രോഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതാണ്. രോഗം വരാതെ നോക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പകർച്ചപ്പനി വ്യാപന സാധ്യതകൾ തടയുകയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.


അതേസമയം, സംസ്ഥാനത്തെ പ്രതിദിന പനി രോഗികളുടെ എണ്ണത്തിൽ വലിയ വർധനവമാണ് ഉണ്ടാകുന്നത്. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ജനസംഖ്യ കൂടുതലുള്ള മലപ്പുറത്താണ് സ്ഥിതി ആശങ്കയാകുന്നത്. ജില്ലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളമാണ് ഡെങ്കിപ്പനി കേസുകളിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറത്ത് ഈ മാസം മാത്രം ഏകദേശം 20,000ത്തോളം പേർക്കാണ് വൈറൽ പനി ബാധിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.