കിളിമാനൂർ: കടവിളയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരൻ മരണപ്പെട്ടു. നഗരൂർ കോട്ടയ്ക്കൽ വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. കിളിമാനൂർ ആലംകോട് റോഡിൽ കടവിളയിൽ പകൽ 2 മണിയോടെയായിരുന്നു അപകടം. കിളിമാനൂർ ഭാഗത്തേക്ക്‌ പോയ ഷിബിൻ ബസ്സിൽ നിന്നാണ് യാത്രക്കാരനായ ദേവരാജൻ റോഡിലേക്ക് തെറിച്ചു വീണത്.  നഗരൂർ വെള്ളംകൊല്ലിയിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ദേവരാജ്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ദേവരാജിൻറെ ഭാര്യ വിജി 5 മാസം ഗർഭിണിയാണ് .ഇരുവരും കൂടി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി വരുമ്പോൾ ആണ് അപകടം സംഭവിച്ചത് .ബസിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് തെറിച്ച് റോഡിൽ വീണായിരുന്നു അപകടം.


ALSO READ: അടിമാലിയിൽ വർക്ക് ഷോപ്പ് ജീവനക്കാരന്റെ തലയിലേക്ക് കാർ വീണ് ദാരുണാന്ത്യം


ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.മകൻ ദേവനന്ദ്. ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം സംസ്ക്കാരം നടക്കും. നഗരൂർ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.