കണ്ണൂര്‍: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മിനെ വെട്ടിലാക്കി പ്രതികളുടെ മൊഴി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷുഹൈബിനെ വെട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത് ഇടയന്നൂരിലെ ഡിവൈഎഫ്ഐ നേതാവാണെന്നും, പാര്‍ട്ടിയുടെ സഹായം ഉണ്ടാകുമെന്നും ഉറപ്പ് ലഭിച്ചിരുന്നതായി പൊലീസ് പിടിയിലായ പ്രതികള്‍ മൊഴി നല്കി.


ഡമ്മി പ്രതികളെ ഏർപ്പാടാക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നതായി ആകാശ് തില്ലങ്കേരി പോലീസിനോട് പറഞ്ഞു. കേസില്‍ പിടിക്കപ്പെടില്ല എന്ന് പാര്‍ട്ടി ഉറപ്പു നല്‍കിയിരുന്നു. ഭരണമുള്ളതുകൊണ്ട് പേടിക്കാനൊന്നുമില്ലെന്നും ഒരു പ്രാദേശിക നേതാവിന്‍റെ ഉറപ്പും ലഭിച്ചിരുന്നതായി പ്രതികള്‍ പറഞ്ഞു.