കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് കൈത്താങ്ങായി മലയാളികൾ. അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം പൂർത്തിയായി. ദയാധനത്തിനായി വേണ്ടിയിരുന്ന 34 കോടി രൂപയും ലഭിച്ചതിനെ തുടർന്ന് സമാഹരണം അവസാനിപ്പിച്ചു. നിശ്ചയിച്ചതിലും രണ്ട് ദിവസം മുമ്പ് മുഴുവൻ തുകയും ലഭിച്ചു. ഇതോടെ അബ്ദുൾ റഹീമിൻ്റെ മോചനത്തിന് വഴിയൊരുങ്ങിയെന്നാണ് റിപ്പോർ‍ട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുകയാണ്. 2006 ഡിസംബര്‍ 24നാണ്  കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തന്റെ സ്പോണ്‍സറുടെ തലക്ക് താഴേയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു 15കാരനായ ഫയാസിന് ഭക്ഷണവും വെള്ളവും നൽകിയിരുന്നത്. ഒരു ദിവസം കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയും ഇതോടെ ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.


ALSO READ: 'ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നു'; എൽഡിഎഫും യുഡിഎഫും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ


കൊലപാതക കുറ്റം ചുമത്തി അബ്ദുൾ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചതോടെ റഹീമിന്റെ മുന്നിൽ തൂക്കുമരമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയെത്തി. മരണപ്പെട്ട കുട്ടിയുടെ കുടുംബവുമായി ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമങ്ങൾ നടത്തിയെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവിൽ 34 കോടി രൂപ ദയാധനം നൽകണമെന്ന് ഫയാസിന്റെ കുടുംബം ഉപാധി വെയ്ക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുൾ റഹീമിന് മുന്നിൽ വീണ്ടും പ്രതീക്ഷയുടെ തിരിനാളം ഉയർന്നത്. 


34 കോടി രൂപ സമാഹരിക്കാനായി മലയാളികൾ നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതായി മാറി. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ധനസമാഹരണത്തിനായി കൈകോർത്തു. ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള പ്രമുഖർ പോലും ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾ വേ​ഗത്തിലായി. അബ്ദുള്‍ റഹീമിനായി രൂപീകരിച്ച ആപ്പ് വഴിയും നിര്‍ദേശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയുമാണ് ധനസമാഹരണം നടത്തിയത്. ഒടുവിൽ പറഞ്ഞതിലും രണ്ട് ദിവസം മുമ്പ് തന്നെ 34 കോടി രൂപ മലയാളികൾ അബ്ദുൾ റഹീമിന് വേണ്ടി സമാഹരിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.