കൊച്ചി:  സിസ്റ്റര്‍ അഭയ കേസിൽ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ (High Court) സമീപിക്കും.  കേസിലെ പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയുമാണ് വിധിക്ക് എതിരെ അപ്പീല്‍ നൽകുന്നത്.  മുതിർന്ന അഭിഭാഷകനായ അഡ്വ. രാമന്‍ പിള്ള മുഖാന്തരം ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും അപ്പീല്‍ നല്‍കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഐ പ്രത്യേക കോടതി (CBI Special Court) ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതിയായ ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്. ഐപിസി 302,201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കല്‍, കൊലപാതകം, അതിക്രമിച്ചു കടക്കൽ അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. കേസിലെ ഒന്നാം പ്രതിയാണ് ഫാ. തോമസ് എം. കോട്ടൂർ. 


Also Read: Sister Abhaya Murder Case: കോട്ടൂരിനും സെഫിക്കും ജീവപര്യന്തം


കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്കും (Sister Sephy) ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം കൊലപാതകം, തെളിവ് നശിപ്പിച്ചക്കൽ എന്നിവയാണ് സിസ്റ്റര്‍ സെഫിക്കെതിരെയുള്ള  കുറ്റം.  28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്താവിച്ചത്.  കേരള ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നാണ് സിബിഐ വിചാരണ കോടതി അഭയക്കൊലക്കേസിനെ നിരീക്ഷിച്ചത്. 


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy