കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ അറസ്റ്റില്‍. ആലുവ എടത്തല സ്വദേശി ആദിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിമന്യൂവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തയാളാണ് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ക്യാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമാണ് ഇയാള്‍.


അതേസമയം അഭിമന്യൂവിനെ കൊലപ്പെടുത്തിയ കൊലയാളി സംഘം കടൽ മാർഗം രക്ഷപ്പെട്ടിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.


പ്രതികൾ മത്സ്യബന്ധന ബോട്ടുകളിൽ പുറംകടലിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.