അഭിമന്യൂവിനെ കൊലപ്പെടുത്തിയത് പ്രൊഫഷണല്‍സ്; പിന്നില്‍ ഐഎസ് എന്നും സംശയം
ഹോസ്റ്റലിലെ ക്യാമ്പസ് ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമന്യൂ തടസ്സം നിന്നതാണ് കുത്തിക്കൊലപ്പെടുത്താന്‍ കാരണമെന്നും പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന് പ്രതികളുടെ മൊഴി.
കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി എറണാകുളം നോര്‍ത്തില്‍ വീടെടുത്ത് താമസിച്ചിരുന്നെന്നും കുത്തിയശേഷം കത്തി ഉപേക്ഷിക്കരുതെന്ന് നേതാക്കള്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായും പ്രതികള്‍ മൊഴി നല്‍കി.
ഹോസ്റ്റലിലെ ക്യാമ്പസ് ഫ്രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിമന്യൂ തടസ്സം നിന്നതാണ് കുത്തിക്കൊലപ്പെടുത്താന്‍ കാരണമെന്നും പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
അഭിമന്യൂവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പ്രൊഫഷണല്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിമന്യൂവിന്‍റെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കായി ആലപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. എണ്‍പതിലധികം എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ- ക്യാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ ക്യാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികളില്‍ ചിലര്‍ ആലപ്പുഴയിലുണ്ടെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിവിധയിടങ്ങളിലായി ചോദ്യം ചെയ്തുവരികയാണ്.