എറണാകുളം: പെരുമ്പാവൂർ വേങ്ങൂരിൽ സ്കൂൾ ബസ് മതിലിലിടിച്ച് മറിഞ്ഞു. 15 കുട്ടികൾക്കും നാല് അധ്യാപകർക്കും പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വേങ്ങൂർ സാന്തോം പബ്ലിക്‌ സ്കൂളിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്‌. രാവിലെ കുട്ടികളേയും കൊണ്ട് സ്കൂളിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടികളെയും രണ്ട് അധ്യാപകരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മറ്റ്  രണ്ട് അധ്യാപകരെ ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.