Kayamkulam Accident: കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം
എറണാകുളത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും മണൽ കയറ്റിപോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്.
ആലപ്പുഴ: കായംകുളത്ത് (Kayamkulam Accident) കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. നാല് പേരുടെ നില ഗുരുതരം.കായംകുളം കരിയിലക്കുളങ്ങര പോലീസ് സ്‌റ്റേഷന് സമീപം സിഗ്നലിൽ ശനിയാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെയാണ് അപകടം.
കാറിലുണ്ടായിരുന്ന ആയിഷ ഫാത്തിമ(25), റിയാസ്(27), ബിലാൽ(5), ഉണ്ണിക്കുട്ടൻ(20) എന്നിവരാണ് മരിച്ചത്. അജ്മി(23), അൻഷാദ്(27) എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും മണൽ കയറ്റിപോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്. മഴയും അമിത വേഗതയുമായിരിക്കും അപകടത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയും പോലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
ALSO READ: Lakshadweep issue: ലക്ഷദ്വീപിലെ വിവാദ പരിഷ്‌കരണ നടപടികള്‍ക്ക് സ്റ്റേ ഇല്ല, വിശദീകരണം തേടി ഹൈക്കോടതി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...