Kochi accident | കൊച്ചിയിൽ വാഹനാപകടം; നിയന്ത്രണം വിട്ട സ്വകാര്യ ബസ് തകർത്തത് 13 വാഹനങ്ങൾ
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കൊച്ചി: എറണാകുളത്ത് വാഹനാപകടം (Accident). ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാറുകളിൽ ഇടിച്ചു. തുടർന്നുണ്ടായ കൂട്ടിയിടിയിൽ 13 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് (Injury) ഗുരുതരമല്ലെന്നാണ് വിവരം.
ഇടക്കൊച്ചിയിൽ നിന്ന് കാക്കനാട്ടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ഫൈൻആർട്സ് ഹാളിന് സമീപം ഫോർ ഷോർ റോഡിൽ ആണ് അപകടം ഉണ്ടായത്. 11മണിയോടെ ആയിരുന്നു അപകടം. പൊലീസെത്തി വാഹനങ്ങൾ മാറ്റിയശേഷം ഗതാഗതം പുനരാരംഭിച്ചു.
ALSO READ: അങ്ങിനെയൊരു കോളിൻറെ ആവശ്യം? മോഡലുകളെ പിൻതുടർന്ന കാർ ഡ്രൈവർ ഹോട്ടൽ ഉടമയെ വിളിച്ചിരുന്നതായി തെളിഞ്ഞു
റോഡിന് വശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് ബസ് ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. ഇതിന് പിന്നാലെ റോഡിലുണ്ടായിരുന്ന നിരവധി കാറുകളിലും ബസ് ഇടിച്ചു. 13 വാഹനങ്ങൾക്ക് വലിയ തോതിൽ കേടുപാട് സംഭവിച്ചു. ചില കാറുകളുടെ മുൻഭാഗവും വശങ്ങളും പൂർണമായി തകർന്നു.
ബസിന്റെ ബ്രേക്ക് പെഡൽ പൊട്ടിയ നിലയിലാണ്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ദൂരെ നിന്ന് ബസിന്റെ വരവ് കണ്ട് ആളുകൾ ഓടി മാറിയതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...