ഭോപ്പാൽ: മധ്യപ്രദേശിലേക്ക് വിനോദയാത്ര പോയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പതിനേഴോളം പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ റായ്പുരയിലെ കട്നിയിലാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ പതിനാലിനാണ് ക്രൈസ്റ്റ് കോളേജിലെ ജിയോളജി ബിരുദ-ബിരുദാനന്തര വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി മധ്യപ്രദേശിലേക്ക് പോയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഴ് അധ്യാപകരും സംഘത്തിലുണ്ട്. രണ്ട് ബസുകളിലായാണ് വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ചിരുന്നത്. ഇതിൽ ഒരു ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ​ഗുരുതരമാണെന്നും അപകടസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസി പറഞ്ഞു. ​ഗുരുതരമായി പരിക്കേറ്റവരെ ജബൽപൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


ALSO READ: Road Accident: കണ്ണൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം


ഒരു അധ്യാപകനും ഒരു വിദ്യാർഥിക്കും സാരമായി പരിക്കേറ്റെന്നാണ് കോളേജിൽ ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. ഏഴ് അധ്യാപകരും 60 വിദ്യാർഥികളും ആണ് സംഘത്തിലുള്ളത്. അപകടത്തിൽപ്പെട്ട ബസിൽ 37 പേരാണ് ഉണ്ടായിരുന്നത്. മറ്റ് 35 പേരുടെയും പരിക്കുകൾ ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.