വാഹനാപകടങ്ങൾ കൂടി കൂടി വരുന്ന എംസി റോഡ്; അപകടങ്ങൾ ഏറെയും മഴക്കാലത്ത്
റോഡപകടങ്ങളിലെ മരണനിരക്ക് കുറക്കുന്നതിന് 28.2 കോടി ചെലവില്‍ പോസ്റ്റ് ക്രാഷ് ട്രോമ കെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവൃത്തിക്കും തുടക്കം കുറിച്ചിരുന്നു. ഏനാത്ത്-കുളനട മാന്തുകവരെ ദിവസേന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപകടരഹിത പാതയാക്കുന്നതിനായി നാറ്റ്പാക്- നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച് സെന്റര്‍- ഉള്‍പ്പെടെ ബന്ധപ്പെട്ട ഏജന്‍സികള്‍ ഒട്ടേറെ പഠനങ്ങളും പരിശോധനകളും നടത്തി.
പത്തംതിട്ടി: റോഡ് അപകടങ്ങള്‍ കുറക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ റോഡ് സുരക്ഷ കര്‍മ പദ്ധതി നടപ്പാക്കിയിട്ടും എം.സി റോഡില്‍ അപകടങ്ങള്‍ കുറയുന്നില്ല. കഴിഞ്ഞ മൂന്നുദിവസമായി എം.സി റോഡില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടായത്. മഴ കനത്തതും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം
മഴ തുടങ്ങിയതോടെ എം.സി റോഡില്‍ അപകടങ്ങളും പതിവാകുകയാണ്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് എം.സി റോഡില്‍ വ്യാപകമായ അപകട പരമ്പര. തിങ്കളാഴ്ച രാത്രി ആംബുലന്‍സ് നിയന്ത്രണം വിട്ട് പന്തളം പോസ്റ്റ് ഓഫിസിന്‍റെ മതിലും ഇടിച്ചു തകര്‍ത്തിരുന്നു.
Read Also: ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം
ചൊവ്വാഴ്ച വൈകീട്ട് പന്തളത്ത് സ്വകാര്യ ബസ് ഇത്തരത്തില്‍ കലങ്കിലേക്ക് ഇടിച്ചുകയറിയിരുന്നു. ബുധനാഴ്ച പന്തളത്ത് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി. മഴ കനത്തതും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം
അതേസമയം, റോഡ് വികസനത്തിനൊപ്പം റോഡ് സുരക്ഷക്കുകൂടി പ്രാധാന്യം നല്‍കിയാണ് കെ.എസ്.ടി.പി സുരക്ഷ ഇടനാഴി നിര്‍മിച്ചത്. രണ്ടുഘട്ടമായി തിരുവനന്തപുരം കഴക്കൂട്ടം മുതല്‍ ചെങ്ങന്നൂര്‍വരെ എം.സി റോഡ് നവീകരിച്ചു. 146.67 കോടി ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ യെല്ലോ അലർട്ട്
റോഡപകടങ്ങളിലെ മരണനിരക്ക് കുറക്കുന്നതിന് 28.2 കോടി ചെലവില്‍ പോസ്റ്റ് ക്രാഷ് ട്രോമ കെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവൃത്തിക്കും തുടക്കം കുറിച്ചിരുന്നു. ഏനാത്ത്-കുളനട മാന്തുകവരെ ദിവസേന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപകടരഹിത പാതയാക്കുന്നതിനായി നാറ്റ്പാക്- നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച് സെന്റര്‍- ഉള്‍പ്പെടെ ബന്ധപ്പെട്ട ഏജന്‍സികള്‍ ഒട്ടേറെ പഠനങ്ങളും പരിശോധനകളും നടത്തി.
പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ നേതൃത്വത്തില്‍ നിരന്തര പരിശോധനകളും തുടരുന്നു. എന്നാല്‍, അപകടങ്ങളുടെ കണക്ക് ഏറുകയാണ്. രാത്രി-പുലര്‍കാല അപകടങ്ങളും വര്‍ധിക്കുന്നു.കുരമ്പാല, ഇടയാടി പെട്രോള്‍ പമ്പ്, മെഡിക്കല്‍ മിഷന്‍ ജങ്ഷന്‍, പൊലീസ് സ്റ്റേഷന് സമീപം, കുളനട തുടങ്ങിയ ഭാഗങ്ങളിലാണ് അപകടങ്ങള്‍ കൂടുതല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...