ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം

എടിഎമ്മുകളിൽ ആളുകൾ കയറുന്നതിന് മുൻപ് ഇയാൾ കയറി പണം പുറത്തേക്ക് വരുന്ന ഭാ​ഗം അടയ്ക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 09:52 AM IST
  • മെഷീനിൽ കൃത്രിമം നടത്തിയാണ് പ്രതി കവർച്ച നടത്തിയത്.
  • ഇത്തരത്തിൽ കൃത്രിമം നടത്തി 25000 രൂപയാണ് കളമശേരിയിലെ എടിഎമ്മിൽ നിന്ന് ഒറ്റ ദിവസം കവർന്നത്.
  • എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമാണ്.
ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം

കൊച്ചി: കൊച്ചിയിൽ വൻ എടിഎം കവർച്ച. എറണാകുളത്തെ 11 സ്ഥലങ്ങളിലാണ് തട്ടിപ്പ് നടന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിൽ നിന്നുമാണ് പണം കവർന്നിരിക്കുന്നത്. മെഷീനിൽ കൃത്രിമം നടത്തിയാണ് പ്രതി കവർച്ച നടത്തിയത്. ഇത്തരത്തിൽ കൃത്രിമം നടത്തി 25000 രൂപയാണ് കളമശേരിയിലെ എടിഎമ്മിൽ നിന്ന് ഒറ്റ ദിവസം കവർന്നത്. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമാണ്. മുഖം മറയ്ക്കാതെയാണ് ഇയാൾ പണം മോഷ്ടിച്ചിരുന്നത്. 

എടിഎമ്മുകളിൽ ആളുകൾ കയറുന്നതിന് മുൻപ് ഇയാൾ കയറി പണം പുറത്തേക്ക് വരുന്ന ഭാ​ഗം അടയ്ക്കും. എടിഎമ്മിൽ കയറുന്നവർ പണം ലഭിക്കാതെ വരുമ്പോൾ തിരിച്ച് പോകും. ഇടപാടുകാർ തിരിച്ചപോകുമ്പോഴേക്കും ഇയാൾ എത്തി അടച്ചുവച്ച ഭാഗം തുറന്ന് പണം കൈവശപ്പെടുത്തും. സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണ്.  

ഫീസ് അടച്ചില്ല; 34 വിദ്യാർഥികളെ 5 മണിക്കൂർ പൂട്ടിയിട്ട് സ്കൂൾ അധികൃതർ

ഭുബനേശ്വർ : ഫീസ് കുടിശിക വരുത്തിയെന്ന് പേരിൽ 30തിൽ അധികം വിദ്യാർഥികളെ പൂട്ടിയിട്ട് സ്കൂൾ അധികൃതർ. ഒഡീഷയിലെ ഭുബന്വേശരിൽ പ്രവർത്തിക്കുന്ന അപീജെയ് സ്കുളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഓഗസ്റ്റ് 22 തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. ഫീസ് കുടിശിക വരുത്തിയ വിവിധ ക്ലാസുകളിൽ നിന്നുള്ള 34 വിദ്യാർഥികളെ വിളിച്ചു വരുത്തി ലൈബ്രറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. അഞ്ച് മണിക്കൂർ നേരത്തേക്കാണ് സ്കൂൾ അധികൃതർ വിദ്യാർഥികളെ പൂട്ടിയിട്ടത്. കൂടാതെ ഫീസ് അടയ്ക്കാത്തതിന് മാതാപിതാക്കൾക്ക് സ്കൂൾ അധികൃതർ നോട്ടീസയക്കുകയും ചെയ്തു. 

സംഭവം പുറത്ത് അറിഞ്ഞതോടെ വിദ്യാർഥികളുടെ മാതാപിതാക്കൾ സ്കൂളിന്റെ പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്തു. പുതിയ അധ്യേയന വർഷത്തിൽ സ്കൂൾ അധികൃതർ 20 ശതമാനമാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. കൂടാതെ വിദ്യാർഥികളെ പൂട്ടിയിട്ട നടപടി അവരിൽ മാനസികമായ ബുദ്ധിമുട്ടി സൃഷ്ടിച്ചുയെന്നും സ്കൂൾ അധികൃതർക്കെതിരെ നടപടി വേണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടു.

Also Read: Sonali Phogat Death: സൊണാലിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു, ശരീരത്തിൽ നിരവധി മുറിവുകൾ, പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

 

അതേസമയം മിക്ക രക്ഷകർത്താക്കളും ഫീസിന്റെ കുടിശിക തീർത്തതാണ്. എന്നിട്ടും സ്കൂൾ അധികൃതർ കുട്ടികളെ പൂട്ടിയിടുകയായിരുന്നു. ഇത് സ്കൂൾ അധികൃതരുടെ അപമര്യാദപരമായ പ്രവർത്തനമാണെന്ന് രക്ഷകർത്താക്കൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ സംഭവത്തിൽ സ്കൂളിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷൻ 342, 34, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പും പ്രകരാമാണ് പോലീസ് സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News