ഓണാഘോഷ പരിപാടിക്കിടെ സംഘാടകരെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
നല്ലാനിക്കുന്ന് ഡ്രിംസ് സ്പോട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച, ഓണാഘോഷ പരിപാടികൾക്കിടെയായിരുന്നു സംഭവം
പത്തനംതിട്ട: ചെന്നീർക്കരയിൽ ഓണാഘോഷ പരിപാടിക്കിടെ സംഘാടകരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതി പിടിയിലായി. മെഴുവേലി സ്വദേശി പീപ്പൻ എന്നറിയപ്പെടുന്ന സജിത്താണ് ഇലവുംതിട്ട പോലീസിൻറെ പിടിയിലായത്.കുത്തേറ്റ മൂന്ന് പേർ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
നല്ലാനിക്കുന്ന് ഡ്രിംസ് സ്പോട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച, ഓണാഘോഷ പരിപാടികൾക്കിടെയായിരുന്നു സംഭവം. സജിത്ത് ഉൾപ്പടെയുള്ള 7 അംഗ സംഘം പരിപാടി അലങ്കോലപ്പെടുത്തിയതാണ്, സംഘർഷത്തിന് കാരണമായത്. സംഭവത്തിൽ 6 ഉം 7 ഉം പ്രതികളായ നിധീഷ് കുമാർ, അഖിൽ എന്നിവരെ സംഭവസ്ഥലത്തു നിന്ന് തന്നെ പിടികൂടിയിരുന്നു.
ഒളിവിൽ പോയ സജിത്ത് , തുടയിൽ ഏറ്റ മുറിവിന് ചികിത്സക്കായി അടൂർ ജനറൽ ആശുപത്രിയിൽ എത്തി. വിവരമറിഞ്ഞ് പോലീസ് ഇയാൾക്ക് കാവൽ ഏർപ്പെടുത്തുകയും, ഇന്ന് ഡിസ്ചാർജായതോടെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ 4 പേരെയും കുത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു.
പൂപ്പൻ കാലാ കോളനിക്ക് സമീപത്തെ പുരയിടത്തിൽ, മരത്തിൻ്റെ ഇടയിൽ ഒളിപ്പിച്ച കത്തി പ്രതി പോലീസിന് കാണിച്ച് കൊടുത്തു. കേസിൽ നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്. കുത്തേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...