കോട്ടയം: താനോ തൻറെ പിതാവിൻറെ ആത്മാവോ മാപ്പു നൽകിയാലും പുതുപ്പള്ളി മാപ്പു നൽകില്ലെന്ന് അച്ചു ഉമ്മൻ. സൈബർ അക്രമത്തിനെതിരെ  അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പൊലീസ് മൊഴിയെടുത്ത ശേഷം മാധ്യമ ങ്ങളോട് സംസാരി ക്കുകയായിരുന്നു അച്ചു.  പൂജപ്പുര പോലീസ് പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ്  മൊഴിയെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥനായ നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പു പറഞ്ഞെങ്കിലും മറ്റൊരു അക്കൗണ്ടിൽ അപമാനിക്കുന്ന പോസ്റ്റുകൾ ഇപ്പോഴുമുണ്ടെന്ന് അച്ചു ഉമ്മൻ. 


ഉമ്മൻ ചാണ്ടിയെ ഇനി എങ്കിലും വെറുതെ വിടണമെന്നും, എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് താൻ ഈ നിലപാടെടുത്തതെന്നും അച്ചു ഉമ്മൻ പറഞ്ഞു. വ്യക്തിവൈരാഗ്യം കൊണ്ടല്ല ആശയത്തിന്റെ ഭാഗമായാണ് പരാതി നൽകിയതെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി.


മൊഴിയെടുക്കൽ മൂന്നുമണിക്കൂറിലധികം നീണ്ടു. 


ഇടത് സൈബർ ഇടങ്ങളിൽ വർദ്ധിച്ചുവരുന്ന അധിക്ഷേപങ്ങൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് യുഡിഎഫിന്റെയും തീരുമാനം. സൈബർ ഇടങ്ങളിൽ ഉണ്ടാകുന്ന അധിക്ഷേപങ്ങൾക്ക് ഉത്തരവാദിത്വമില്ലയെന്നു ഇടതുപക്ഷo  പറഞ്ഞെങ്കിലും അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം അറിയാമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. മൂന്നുമണിക്കൂറിലധികമായിരുന്നു മൊഴിയെടുക്കൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.