ഐസക്കിനെതിരായ നടപടി നിയമപരമായും രാഷ്ട്രീയപരമായും നേരിടും; ജലീൽ കത്തയച്ചത് പാർട്ടി അറിഞ്ഞല്ല: കോടിയേരി
കേരളത്തിലെ വികസനങ്ങൾ തടസ്സപ്പെടുത്താനാണ് ഇ.ഡി.യുടെ ശ്രമം. കിഫ്ബിയെ കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിക്കുകയാണ്. മുൻ ധനമന്ത്രിക്ക് എതിരായ നീക്കം രാഷ്ട്രീയപരമായും നിയമപരമായും നേരിടും. എൻഫോഴ്സ്മെൻ്റ് നീക്കം പ്രതിഷേധാർഹമാണെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം: മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരായ ഇ.ഡി അന്വേഷണത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഐസക്കിനെതിരായ എൻഫോഴ്സ്മെന്‍റ് നീക്കം പ്രതിഷേധാർഹമാണ്. ജിഎസ്ടി നികുതി വർദ്ധനയിൽ ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐയുമായി ആലോചിച്ച് കേന്ദ്രവിരുദ്ധ സമരം നടത്തും. അതേസമയം, കെ.ടി.ജലീലിനെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലിൽ പാർട്ടി അറിഞ്ഞല്ല യുഎഇ ഭരണാധികാരിക്ക് ജലീൽ കത്തയച്ചതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
കേരളത്തിലെ വികസനങ്ങൾ തടസ്സപ്പെടുത്താനാണ് ഇ.ഡി.യുടെ ശ്രമം. കിഫ്ബിയെ കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിക്കുകയാണ്. മുൻ ധനമന്ത്രിക്ക് എതിരായ നീക്കം രാഷ്ട്രീയപരമായും നിയമപരമായും നേരിടും. എൻഫോഴ്സ്മെൻ്റ് നീക്കം പ്രതിഷേധാർഹമാണെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിമാനത്തിലെ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിൽ ഇ.പി.ജയരാജനെതിരായ ഇൻഡിഗോയുടെ നടപടി ദൗർഭാഗ്യകരമാണ്. നടപടി അനുചിതമല്ല. ജിഎസ്ടി വർദ്ധനവിനെതിരെ കേന്ദ്ര വിരുദ്ധ സമരം നടത്തും. സിപിഐയുമായി ആലോചിച്ച് സമരപരിപാടികൾ തീരുമാനിക്കും - കോടിയേരി വ്യക്തമാക്കി.
അതേസമയം, സ്വപ്ന സുരേഷ് ജലീലിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളോടും അദ്ദേഹം മറുപടി പറഞ്ഞു. പാർട്ടി അറിഞ്ഞല്ല ജലീൽ യുഎഇ ഭരണാധികാരിക്ക് കത്തയച്ചിട്ടുള്ളത്. മാധ്യമം ദിനപ്പത്രം നിരോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും കോടിയേരി വ്യക്തമാക്കി.
Read Also: Breaking: വിമാനത്തിലെ പ്രതിഷേധം; ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി
മന്ത്രിയായിരിക്കെ മാധ്യമം ദിനപത്രത്തിനെതിരെ യുഎഇ ഭരണാധികാരിക്ക് ജലീൽ കത്തയച്ചുവെന്നാണ് സ്വപ്ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്നാൽ, ഔദ്യോഗിക ആവശ്യത്തിനല്ലകത്തെന്നും അബ്ദുൽ ജലീൽ എന്ന നാമത്തിലായിരുന്നു താൻ യുഎഇ ഭരണാധികാരിയോട് കത്തിലൂടെ സംസാരിച്ചിരുന്നതെന്നും ജലീൽ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ഇത് പിന്നീട് ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...