Breaking: വിമാനത്തിലെ പ്രതിഷേധം; ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി

തിരുവനന്തപുരം ഒന്നാം ക്സാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കണം.

Written by - Zee Malayalam News Desk | Last Updated : Jul 20, 2022, 04:02 PM IST
  • മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുക്കണം
Breaking: വിമാനത്തിലെ പ്രതിഷേധം; ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി

കൊച്ചി: വിമാന പ്രതിഷേധ കേസിൽ ഇപി ജയരാജനെതിരെ കേസെടുക്കണമെന്ന് കോടതി. തിരുവനന്തപുരം ഒന്നാം ക്സാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കണം. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തണം എന്നും കോടതി ആവശ്യപ്പെട്ടു. വലിയ തുറ പോലീസിനോടാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

വിഷയത്തിൽ ഇപിക്കെതിരെ കേസെടുക്കിലെന്ന് മുഖ്യമന്ത്രി അടക്കം ആവർത്തിച്ച് പറഞ്ഞിട്ടും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ നടപടി സിപിഎമ്മിനെയും വെട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ്.പ്രസിഡൻറ് കെഎസ് ശബരീനാഥിനെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് വൈകുന്നേര് ശബരീനാഥന് ജാമ്യവും ലഭിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News