G Sudhakaran| അമ്പലപ്പുഴയിൽ വീഴ്ചയെന്ന് കണ്ടെത്തൽ, ജി.സുധാകരന് സി.പി.എമ്മിൻറെ പരസ്യശാസന
അമ്പലപ്പുഴയിൽ സ്ഥാനാർഥിത്വം കിട്ടാത്തതിനാൽ പ്രവർത്തനങ്ങളിൽ ആത്മാർഥത പുലർത്തിയില്ലെന്നാണ കണ്ടെത്തൽ.
തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയിൽ ജി.സുധാകരന് സി.പി.എമ്മിൻറെ പരസ്യ ശാസന. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടെന്നാണ് സി.പി.എമ്മിൻറെ കണ്ടെത്തൽ. സി.പി.എം സംസ്ഥാന സമിതിയിലാണ് തീരുമാനം. ഇതിൻറെ ഭാഗമായി അച്ചടക്ക നടപടി ഉണ്ടായേക്കും.
അമ്പലപ്പുഴയിൽ സ്ഥാനാർഥിത്വം കിട്ടാത്തതിനാൽ പ്രവർത്തനങ്ങളിൽ ആത്മാർഥത പുലർത്തിയില്ലെന്നാണ കണ്ടെത്തൽ. സുധാകരൻറെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചില്ല. എളമരം കരീം, കെ.ജെ തോമസ് അടങ്ങുന്ന രണ്ടംഗ സമിതിയാണ് അമ്പലപ്പുഴയിലെ പാർട്ടി വീഴ്ച അന്വേഷിച്ചത്.
പാർട്ടിയിലെ മുതിർന്ന അംഗം കൂടിയാണ് സുധാകരൻ. അത് കൊണ്ട് തന്നെ കടുത്ത നടപടികളോ തരം താഴ്ത്തലോ പോലയുള്ള നടപടികൾ ജി.സുധാകരനെതിരെ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഒരു മുതിർന്ന നേതാവിനെതിരെ സമീപകാലത്ത് നടപടി വരുന്നത് ഇതാദ്യമായാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംസ്ഥാന സമിതികളിലൊന്നിലും കുറച്ചു നാളുകളായി സുധാകരനില്ലായിരുന്നു. ഇത്തവണ അദ്ദേഹത്തിൻറെ കൂടെ സാന്നിധ്യത്തിലായിരുന്നു നടപടിയെന്നതെന്ന പ്രത്യേകതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...