തിരുവനന്തപുരം: നടൻ ഭീമൻ രഘു ബിജെപി വിട്ട് സിപിഎമ്മിലെത്തി. ഇത്രയുംനാൾ ബിജെപി പ്രവർത്തകനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ഇന്ന് ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ് ഭീമൻ രഘു എകെജി സെന്ററിൽ എത്തിയത്. തന്നെ ചുവന്ന പൊന്നാട അണിയിച്ച്  സ്വീകരിച്ചത് എംവി ഗോവിന്ദൻ മാസ്റ്ററാണ് എന്ന് ഭീമൻ രഘു പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ബിജെപി അവസരം തരുന്നില്ല.  2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്ന സമയത്ത് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല. അതൊന്നും മനപ്രയാസം ഉണ്ടാക്കിയില്ല. സുരേഷ് ​ഗോപിയെ തന്റെ പ്രചാരണത്തിന് വിളിച്ചു, എന്നാൽ പിഎ ആണ് ഫോൺ എടുത്തത്. അവസാനത്തെ തവണ അദ്ദേഹം ഫോൺ എടുത്ത് വരാൻ കഴിയില്ലെന്ന് അറിയിച്ചു.


ALSO READ: ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ ആർഎസ്എസിന് കഴിയില്ല; രാഹുലിനെ പിന്തുണച്ച് വി.ഡി സതീശൻ


അദ്ദേഹത്തിന്റെ ആ പ്രതികരണം മാനസികമായി തനിക്ക് നല്ല പ്രയാസം ഉണ്ടാക്കിയെന്നും ഭീമൻ രഘു പറഞ്ഞു.  താഴേത്തട്ടിൽ ഇറങ്ങി പ്രവർത്തിച്ചാലേ പച്ചപിടിക്കാൻ ബിജെപിക്കാവൂ. സിപിഎമ്മാണ് കേരളത്തിൽ ആ നിലയിൽ പ്രവർത്തിക്കുന്നത്. 13000 വോട്ട് തനിക്ക് പിടിക്കാനായി. മുൻപ് 2000 വോട്ട് മാത്രമാണ് അവിടെ കിട്ടിയിരുന്നത്. അന്നു മുതൽ താൻ മനസ്സിൽ തീരുമാനിച്ചതാണ് പാർട്ടി വിടണം എന്നത്. ഇത് മനസ്സിൽ വെച്ചാണ് മുന്നോട്ട് പോയത്. സിപിഎമ്മിന്റെ ലിഖിതമായ  ഭരണഘടനയാണ് അത് തിരഞ്ഞെടുക്കാനുള്ള കാരണം. പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ ഭരണഘടനയുണ്ട്.


ബിജെപിയിൽ ദില്ലിയിലെ 2 പേരാണ് തന്നെ ക്ഷണിച്ചത്. താൻ രാഷ്ട്രീയം പഠിക്കാനാണ് അന്ന് ബിജെപിയിൽ ചേർന്നത്. നരേന്ദ്ര മോദി ബിജെപിയുടെ നേതാവാണ്. പ്രത്യേകിച്ച് ഒന്നും പറയാനില്ല. രണ്ട് പേരാണ് കേരളത്തിൽ ബിജെപിയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിൽ ശരിയായ പ്രവർത്തനമല്ല നടത്തിയത്. താൻ ബിജെപിക്കാരനായി പോയപ്പോ ഇപ്പൊ സിനിമയൊന്നും ഇല്ലേയെന്ന് പലയിടത്തും പലരും ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ