തിരുവനന്തപുരം: മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വിഡി സതീശൻ ആർഎസ്എസ് വേദി പങ്കിട്ടതിൽ തെറ്റില്ലെന്ന് നടൻ  ഹരീഷ് പേരടി. തൻെ ഫേസ്ബുക്ക് പോസ്റ്റിലാണ് താരം നിലപാട് വ്യക്തമാക്കിയത്. നേരത്തെ ആർഎസ്എസ് വേദിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്ത ചിത്രം  വലിയ വിവാദം സൃഷ്ടിച്ചിരുന്നു ഇതിന് പിന്നാലെയാണ് നടൻറെ പോസ്റ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം


നിക്ക് ഒരു പാട് RSS ഉംBJP യും മായ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്..പിണറായി വിജയൻ മോദിയെ കാണാൻ പോകുന്നതുപോലെ പരസ്പ്പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാൻ പറ്റില്ല എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ ഞാൻ അവരെയും അവർ എന്നെയും കാണാൻ വരാറുണ്ട്...ഒരിക്കൽ ഒരു ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലം വേദിയിലും പോയിട്ടുണ്ട്.


അന്ന് ശ്രീകൃഷ്ണന്റെ കറുത്ത നിറത്തിന്റെയും യാദവ കുലത്തിന്റെ ദളിത് രാഷ്ട്രിയത്തെപറ്റിയുമാണ് സംസാരിച്ചത്..ആരും എന്നെ വിലക്കിയിട്ടില്ല...T.P.ചന്ദ്രശേഖരന്റെയും ജയകൃഷണൻമാഷിന്റെയും കൊലപാതകങ്ങൾക്കുശേഷം എത്രയോ CPM വേദികളിൽ പങ്കെടുത്തിട്ടുണ്ട്.


CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരൻനായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്‌ലിയാരെയും കാണാൻ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കിൽ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ V.D.സതീശൻ RSSന്റെ വേദി പങ്കിട്ടെതിൽ ഒരു തെറ്റുമില്ല എന്നാണ് ഞാൻ കരുതുന്നത്.


.V.D.സതീശൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുമുണ്ട്...BJPയെ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ് ...അല്ലാതെ അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ല ...നിങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികൾ പങ്കിടുന്നതിൽ എന്താണ് തെറ്റ് ?..അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വർഗ്ഗീയതയാണ്...നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ...ഇന്ത്യ എന്റെ രാജ്യമാണ്...എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്..പിന്നെ എന്താണ് പ്രശ്നം.



2013-ലെ ചിത്രമാണ് ആർഎസ്എസ് പുറത്ത് വിട്ടത്.ആർ എസ് എസ് അനുബന്ധ സ്ഥാപനമായ തൃശ്ശൂർ ഭാരതീയ വിചാര കേന്ദ്രത്തിൻറെ പരിപാടിയിൽ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രമായിരുന്നു ഇത്.


ഇതിന് പിന്നാലെ 2006-ൽ ഗുരുജി ന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്കൂളിൽ വച്ച്  മതഭീകരവാദത്തെ കുറിച്ചു  നടന്ന സെമിനാറും വിഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചിത്രവും പിന്നീട് പുറത്ത് വന്നു. ആർഎസ്എസ് പരിപാടികൾ ഉദ്ഘാടനം ചെയ്ത വിഡി സതീശന് ഗോൾവർക്കറിനെ വിമർശിക്കാൻ എന്ത് അവകാശം എന്നായിരുന്നു ആർഎസ്എസ് ചൂണ്ടിക്കാണിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.