ലൈം​ഗികാതിക്രമ പരാതിയിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ നിഷേധിച്ച് നടൻ ജയസൂര്യ. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ  ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നടൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്കെതിരെ വന്ന രണ്ട് ആരോപണങ്ങളും വ്യാജമാണെന്നും നിയമപരമായി പോരാടുമെന്നും ജയസൂര്യ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും ഞാൻ ജീവിക്കുന്ന രക്ത സാക്ഷിയാണെന്നും നടൻ കൂട്ടിച്ചേർത്തു. കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. 


Read Also: വീട് ജപ്തി ചെയ്തു; പെരുവഴിയിലായ അമ്മയ്ക്കും മക്കൾക്കും കൈതാങ്ങായി എംഎ യൂസഫലി


2013ൽ തൊടുപുഴയിൽ വച്ച് പി​ഗ്മാൻ എന്ന സിനിമ ഷൂട്ടിം​ഗിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാൽ ഈ പരാതി വ്യാജമാണെന്നും പി​ഗ്മാൻ സിനിമയുടെ ഷൂട്ടിം​ഗ് തൊടുപുഴയിലല്ല, കൂത്താട്ടുകുളത്ത് വച്ചായിരുന്നെന്നും അത് 2011ൽ പൂർത്തിയായെന്നും നടൻ പറഞ്ഞു. 


2008ൽ സെക്രട്ടറിയേറ്റിന്റെ പുറത്ത് 2 മണിക്കൂർ ​ഗാനചിത്രീകരണത്തിന് മാത്രമേ അനുമതി ഉണ്ടായിരിന്നുള്ളൂ. പിന്നെ എങ്ങനെയാണ് പരാതിക്കാരി സെക്രട്ടറിയേറ്റിനുള്ളിൽ പ്രവേശിച്ചതെന്ന് അറിയില്ലെന്നും ജയസൂര്യ പറഞ്ഞു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈം​ഗിക അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിലാണ് കന്റോൺമെന്റ് എസ്എച്ച്ഒക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. 


ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത് രണ്ട് നടികളാണ്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 
എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 


കേസുകളിൽ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ്‌ ഹർജികൾ തീർപ്പാക്കിയത്.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.