Actor Mamukkoya: ചിരിയുടെ സുൽത്താൻ മറഞ്ഞു; നടൻ മാമുക്കോയ അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം
കോഴിക്കോട്: പ്രമുഖ സിനിമാതാരം മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിൻറെ മരണം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തിന് പിറകെ മസ്തിഷ്‌കത്തില്‍ രക്തസ്രാവം കൂടി ഉണ്ടായതോടെ അദ്ദേഹത്തിൻറെ ആരോഗ്യനില ഗുരുതരമായിരുന്നു. തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്. മുഹമ്മദ് എന്നാണ് അദ്ദേഹത്തിൻറെ യഥാർഥ പേര്. കോഴിക്കോടൻ സംഭാഷണശൈലിയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമിയാണ് അദ്ദേഹത്തിൻറെ ആദ്യ ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...