കേരളം കാത്തിരുന്ന ചരിത്രനിമിഷത്തിലേക്ക്‌ കടക്കാൻ ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്റെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്ക് എപ്പോഴും അത്ഭുതമായി തോണിയിട്ടുള്ള ഒന്നാണ് പിണറായി വിജയൻ സഖാവിന്റെ സുഹൃദ്ബന്ധനങ്ങളെന്നാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പറയുന്നത്.  തനിക്കും അദ്ദേഹത്തിനും ഒരു മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്.  അദ്ദേഹത്തേക്കൊണ്ട് ഒന്നും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യർ.  അദ്ദേഹത്തിന് തിരിച്ചും ഇവരെക്കൊണ്ട് ഒന്നും സാധിക്കാനുമില്ല.  കാണുമ്പോൾ ഈ സുഹൃത്തുക്കളെക്കുറിച്ച് ചോദിക്കും അവരോട് സംസാരിച്ചിരുന്നുവെന്നും പറയും. 


Also Read: Pinarayi 2.0: ചരിത്ര നിമിഷത്തിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ജനകീയ സർക്കാരിന്റെ രണ്ടാം ദൗത്യത്തിന് ഇന്ന് തുടക്കം 


അവർക്ക് രാഷ്ട്രീയമോ സ്വാധീനങ്ങളോ ഒന്നും ഇല്ല.  അവർ ഇടപെടുന്ന മേഖലയുമായി പോലും പിണറായി സഖാവിന് (Pinarayi Vijayan) യാതൊരു ബന്ധവുമില്ല പിന്നെ എങ്ങനെയാണ് ഇവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായത് എന്നകാര്യം ഇന്നും എനിക്ക് മനസിലാകുന്നില്ല എന്നാണ് മോഹൻലാൽ പറയുന്നത്. 


മാത്രമല്ല ഇത്തരം സൗഹൃദങ്ങൾ കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും അദ്ദേഹത്തിന് ഉണ്ടെന്ന് വ്യക്തമാക്കിയ മോഹൻലാൽ അവരിൽ ചിലരെ തനിക്കും അറിയമെന്നും വ്യക്തമാക്കി.  സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇത്രയേറെ സൂക്ഷ്മത പുലർത്തുന്ന ഒരാളെ താൻ കണ്ടിട്ടില്ലെന്നും ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള താൻ ഇഷ്ടമെന്നും ലാലേട്ടന് (Mohanlal) വ്യക്തമാക്കുന്നു.  


Also Read: Pinarayi 2.0 : സത്യപ്രതിജ്ഞ ചടങ്ങിൽ പരമാവധി ആളെ കുറയ്ക്കണം, എംഎൽഎമാരുടെ കുടുംബാംഗങ്ങളെ എത്തിക്കുന്നതും ഒഴുവാക്കണമെന്ന് ഹൈക്കോടതി


ഈ സൗഹൃദങ്ങൾ എവിടെവച്ചാണ് കിട്ടിയതെന്നും എങ്ങനെ കൊഴിഞ്ഞുപോകാതെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്ന് പലതവണ ചോദിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു.     


ഇന്ന് വൈകുന്നേരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞയോടെ കേരളത്തിന്റെ ജനകീയ സര്‍ക്കാരായ പിണറായി സർക്കാരിന്റെ രണ്ടാം ദൗത്യത്തിന്‌ തുടക്കമിടും.  


https://bit.ly/3b0IeqA