Pinarayi 2.0: ചരിത്ര നിമിഷത്തിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ജനകീയ സർക്കാരിന്റെ രണ്ടാം ദൗത്യത്തിന് ഇന്ന് തുടക്കം

ജനകീയ സര്‍ക്കാരായ പിണറായി സർക്കാരിന്റെ രണ്ടാം ദൗത്യത്തിന്‌ ഇന്ന് തുടക്കമിടും.   വൈകുന്നേരം മൂന്നാരയ്ക്കാണ് സത്യപ്രതിജ്ഞ.    

Written by - Zee Malayalam News Desk | Last Updated : May 20, 2021, 08:20 AM IST
  • കേരളം കാത്തിരുന്ന ചരിത്രനിമിഷത്തിലേക്ക്‌ കടക്കാൻ ഇനി വെറും മണിക്കൂറുകൾ മാത്രം
  • കേരള ചരിത്രത്തിലെ ആദ്യ തുടര്‍ഭരണം ഇന്നുമുതൽ ആരംഭിക്കും
  • സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്
Pinarayi 2.0: ചരിത്ര നിമിഷത്തിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ജനകീയ സർക്കാരിന്റെ രണ്ടാം ദൗത്യത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളം കാത്തിരുന്ന ചരിത്രനിമിഷത്തിലേക്ക്‌ കടക്കാൻ ഇനി വെറും മണിക്കൂറുകൾ മാത്രം.  ജനകീയ സര്‍ക്കാരായ പിണറായി സർക്കാരിന്റെ രണ്ടാം ദൗത്യത്തിന്‌ ഇന്ന് തുടക്കമിടും.   വൈകുന്നേരം മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞ.  

ഇതോടെ കേരള ചരിത്രത്തിലെ ആദ്യ തുടര്‍ഭരണം ഇന്നുമുതൽ ആരംഭിക്കും.   സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കര്‍ശന കോവിഡ്‌ പ്രോട്ടോകോൾ പാലിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്ഥിയായിട്ടുണ്ട്.  ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

Also Read: Pinarayi 2.0: സത്യപ്രതിജ്ഞ ചടങ്ങിൽ പരമാവധി ആളെ കുറയ്ക്കണം, എംഎൽഎമാരുടെ കുടുംബാംഗങ്ങളെ എത്തിക്കുന്നതും ഒഴുവാക്കണമെന്ന് ഹൈക്കോടതി

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ പ്രവേശനമുള്ളു.  ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണക്കത്ത്‌ ലഭിച്ചവര്‍ ഉച്ചയ്ക്ക് 2.45 ന് മുൻപ് സ്റ്റേഡിയത്തില്‍ എത്തേണ്ടതുണ്ടെന്ന് നിർദ്ദേശമുണ്ട്. 

മാത്രമല്ല ചടങ്ങില്‍ പങ്കെടുക്കാൻ എത്തുന്നവർ നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കണം. ഒപ്പം ശാരീരിക അകലം അടക്കമുള്ള പ്രോട്ടോകോള്‍ പാലിക്കണം. സെക്രട്ടറിയറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റ്‌ വഴിയാണ് പ്രവേശനം.

ഇതിനിടയിൽ 500 പേരെ പങ്കെടുപ്പിച്ചിട്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ ആളെക്കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഇന്നലെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.  ഓൺലൈനിലൂടെ ചടങ്ങ് വീക്ഷിക്കാൻ സാധിക്കുന്നതിനാൽ എംഎൽഎമാരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ നിന്നൊഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.  

Also Read: Pinarayi 2.0: സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ച രണ്ട് അപ്രതീക്ഷിത VIPകള്‍...!!

തൃശൂരിലെ ചികിത്സ നീതി എന്ന സംഘടനയുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിർദ്ദേശങ്ങൾ നൽകിയത്.  എന്നാൽ യുഡിഎഫ് എംഎൽഎമാരും ജുഡീഷ്യൽ ഓഫീസർമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല എന്നറിയിച്ചതിനാൽ 350 ൽ താഴെ മാത്രമേ ആളുകൾ പങ്കെടുക്കൂവെന്നാണ് സർക്കാർ കോടതിയിൽ നൽകിയിരിക്കുന്ന വിശദീകരണം.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News