കൊച്ചി: അന്തരിച്ച സിനിമാ സീരിയൽ നടൻ റിസബാവയുടെ (Rizabawa Passed away) മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 10:30 ന് ചെമ്പിട്ടപ്പള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് മൃതദേഹം സംസ്‌കരിക്കുക. സംസ്ക്കാരം കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

റിസബാബയുടെ (Rizabawa) മരണ ശേഷം കൊവിഡ് ടെസ്റ്റ് നടത്തുകയും അതിൽ അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.  ഈ സാഹചര്യത്തിൽ ഇന്ന് നിശ്ചയിച്ചിരുന്ന പൊതുദർശനം അടക്കമുള്ള എല്ലാ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ നിന്നും മൃതദേഹം മസ്ജിദിലേക്കാകും നേരിട്ട് കൊണ്ടുപോകുകയെന്നാണ്.


Also Read: Rizabawa: നടൻ റിസബാവ അന്തരിച്ചു


റിസബാവ (Rizabawa) ഇന്നലെയായിരുന്നു അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. 60 വയസായിരുന്നു. 


1966 ൽ കൊച്ചിയിലായിരുന്നു റിസബാവയുടെ ജനനം. നാടകങ്ങളിലൂടെ സിനിമയിലെത്തിയ അദ്ദേഹം പിന്നീട് സീരിയലുകളിലും സജീവമായി. 1984 ൽ പുറത്തിറങ്ങിയ വിഷുപക്ഷിയാണ് റിസബാബയുടെ ആദ്യ ചിത്രം. 


Also Read: Rizabawa Death | ജോൺഹോനായി ആവാൻ അന്ന് റിസബാവയ്ക്ക് അൽപ്പം പരിഭ്രമം തോന്നിയിരുന്നു, പീന്നീടതും ചരിത്രമായി


ഇൻ ഹരിഹർ നഗർ, ഡോ. പശുപതി, അനിയൻ ബാവ ചേട്ടൻ ബാവ, ചമ്പക്കുളം തച്ചൻ തുടങ്ങി നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു ഒപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റായും തരം തിളങ്ങി.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.