പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ അതില്‍ മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തെറ്റായ ആരോപണങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുകയാണെന്ന് താരം പറഞ്ഞു. അപകടത്തില്‍ യുവതി മരിച്ച വിവരം അറിഞ്ഞത് അടുത്ത ദിവസം മാത്രമാണെന്നും താരം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
'ഞാന്‍ ഏതെങ്കിലും ഒരു വ്യക്തിയേയോ രാഷ്ട്രീയ പാര്‍ട്ടിയേയോ കുറ്റം പറയാനായി എത്തിയതല്ല. ഒരുപാട് തെറ്റായ ആരോപണങ്ങളും വിവരങ്ങളും പ്രചരിക്കുന്നുണ്ട്. എനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയില്‍ ഞാന്‍ അപമാനിതനാണ്. 20 വര്‍ഷംകൊണ്ട് ഞാന്‍ നേടിയെടുത്ത പേരും പ്രശസ്തിയുമാണ് ഒറ്റ ദിവസം കൊണ്ട് തകര്‍ത്തത്. ഈ സിനിമയ്ക്ക് വേണ്ടി മൂന്ന് വര്‍ഷമാണ് ഞാന്‍ ചെലവഴിച്ചത്. അത് കാണാനായാണ് ഞാന്‍ പോയത്. ഞാന്‍ കാര്യങ്ങള്‍ പഠിക്കുന്നത് അങ്ങനെയാണ്. എന്റെ സ്വന്തം സിനിമകള്‍ തീയറ്ററില്‍ കാണുക എന്നത് എനിക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എന്റെ ഏഴ് സിനിമകള്‍ ഞാനവിടെ കണ്ടിട്ടുണ്ട്'.
'റോഡ് ഷോയോ റാലിയോ ഒന്നും ഞാന്‍ നടത്തിയിട്ടില്ല. പുറത്തു നില്‍ക്കുന്ന ആരാധകരെ ബഹുമാനിക്കുന്നതിനായി കൈ വീശി കാണിച്ചു. എന്നെ കണ്ട് കഴിഞ്ഞാല്‍ അവര്‍ വഴിമാറി തരും. അപ്പോള്‍ കാറിന് കടന്നുപോകാനാവും. പുറത്തു നല്ല തിരക്കുണ്ടെന്നും ഉടന്‍ പോകണം എന്നുമാണ് എന്നോട് പറഞ്ഞത്. ഞാന്‍ അപ്പോള്‍ തന്നെ പോവുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥനും എന്റെ അടുത്ത് വന്ന് ഒന്നും പറഞ്ഞിട്ടില്ല. യുവതി മരിച്ച വിവരം അറിയുന്നത് രാവിലെയാണ്.'
'എന്റെ ഉദ്ദേശം നല്ലതായിരുന്നു. പരിക്കേറ്റ് കിടക്കുന്ന കുഞ്ഞിന്റെ അത്ര പ്രായമുള്ള എന്റെ രണ്ട് മക്കളെ അവിടെ നിര്‍ത്തിക്കൊണ്ടാണ് ഞാന്‍ പോയത്. എനിക്കെതിരെ കേസെടുത്തതിനാലാണ് കുഞ്ഞിനെ കാണാന്‍ പോവാൻ കഴിയാതിരുന്നത്. എനിക്ക് ആ കുഞ്ഞിനെ കാണണമെന്നുണ്ട്. പകരം, എന്റെ അച്ഛനേയും സിനിമയുടെ നിര്‍മാതാവിനേയും സംവിധായകനേയുമെല്ലാം ഞാന്‍ അവിടെ പറഞ്ഞുവിട്ടു. ഞാന്‍ ആഘോഷിക്കേണ്ട സമയമാണ് ഇത്. സന്തോഷത്തോടെയിരിക്കേണ്ട സമയം. പക്ഷേ കഴിഞ്ഞ 15 ദിവസമായി എനിക്ക് എവിടെയും പോകാന്‍ സാധിച്ചിട്ടില്ല. നിയമപരമായി എനിക്കെവിടെയും പോവാനാവില്ല.'- അല്ലു അര്‍ജുന്‍ പറഞ്ഞു.
പൊലീസ് അനുമതി നിഷേധിച്ചിട്ടും ഡിസംബര്‍ നാലിന് സന്ധ്യ തിയേറ്ററില്‍ നടന്ന പുഷ്പ-2 എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയില്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കുകയായിരുന്നുവെന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണത്തിന് പിന്നാലെയാണ് നടന്റെ പ്രതികരണം. സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2.ഡിസംബർ അഞ്ചിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തിയത്. ഡിസംബർ 4 ന് ന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 39 കാരി മരിച്ചത്. ഇവരുടെ 9 വയസുകാരനയ മകൻ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.