Vijay Babu on Harthal : `സർ ഏത് മെത്തയാണ് ഉപയോഗിക്കുന്നത്? ഞാനും അത് വാങ്ങാം` ഹർത്താലിനെതിരെ പ്രതികരിച്ചതിന് പരിഹസിച്ചയാൾക്ക് മറുപടിയുമായി വിജയ് ബാബു
Vijay Babu പ്രതികരിച്ചിരുന്നു. ഈ സന്ദർഭത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരികുന്നുത് വിഡ്ഢിത്തമല്ല ഭ്രാന്താണെന്നായിരുന്നു വിജയ് ബാബു ഇന്നലെ സെപ്റ്റംബർ 27ന് രാത്രിയിൽ ഫേസ്ബുക്ക് പോസിറ്റലൂടെ വിമർശിച്ചത്.
Kochi : ഇന്ന് നടക്കുന്ന ഹർത്താലിനും (Harthal) ഭാരത് ബന്ദിനും എതിരെ നടനും നിർമാതാവുമായ വിജയ് ബാബു (Vijay Babu) പ്രതികരിച്ചിരുന്നു. ഈ സന്ദർഭത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരികുന്നുത് വിഡ്ഢിത്തമല്ല ഭ്രാന്താണെന്നായിരുന്നു വിജയ് ബാബു ഇന്നലെ സെപ്റ്റംബർ 27ന് രാത്രിയിൽ ഫേസ്ബുക്ക് പോസിറ്റലൂടെ വിമർശിച്ചത്.
നിരവധി പേർ വിജയ് ബാബുവിന്റെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റിട്ടിരുന്നു. അതിൽ ഒരാൾ നൽകിയ കമന്റിന് വിജയ് ബാബു നൽകിയ മറുപടിക്കാണ് കൈയ്യടി ലഭിച്ചത്.
ALSO READ : Bharat Bandh: ഭാരത് ബന്ദിന് ഐക്യദാർഢ്യം; കേരളത്തിൽ ഹർത്താൽ ആരംഭിച്ചു
"പട്ടുമെത്തയിൽ കിടക്കുന്ന നിനക്ക് എങ്ങിനെ മനസ്സിലാവാൻ" എന്നാണ് ഒരാൾ വിജയ് ബാബുവിന്റെ പോസ്റ്റിന് കീഴിലായി പരിഹസിച്ചുകൊണ്ട് കമന്റ് രേഖപ്പെടുത്തിയത്.
"സർ ഏത് ടൈപ്പ് മെത്തയാണ് യൂസ് ചെയ്യുന്നത്, ഞാനും അത് വാങ്ങാം ഇതൊക്കെ മനസ്സിലാക്കാന്‍ ബേസിക്ക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ" എന്ന് താരം മറുപടി നൽകുകയും ചെയ്തു.
ALSO READ : Bharat Bandh: വാഹനങ്ങൾ ഒാടില്ല, അവശ്യ സർവ്വീസുകൾ മാത്രം ഒാഫീസുകൾ തുറന്നേക്കില്ല, ഭാരത് ബന്ദ് നാളെ
വിജയ് ബാബു നൽകിയ മറുപടിക്ക് പിന്നാലെ നിരവധി പേരാണ് താരത്തെ അനുകൂലിച്ച് കമന്റിന് മറുപടി നൽകിയിരിക്കുന്നത്.
ഇന്നലെ ഞായറാഴ്ചയാണ് താരം കേരളത്തിൽ ഇന്ന് നടക്കുന്ന അനാവശ്യ ഹർത്താലിനും ഭാരത് ബന്ദിനുമെതിരെ പോസ്റ്റിട്ടിരിക്കുരന്നത്.
"നാളെ നടക്കുന്ന ഹർത്താലിന് പിന്നിലുള്ള യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. (അതിപ്പോൾ ആര് തന്നെ പ്രഖ്യാപിച്ചാലും) ഹർത്താലിനെക്കാളും ഭീകരമായ ഡബിൾ ട്രിപ്പിൾ ലോക്ഡൗണും നമ്മൾ നേരിടുന്ന സമയത്ത്...ഇതിന് വിഡ്ഢിത്തം എന്നല്ല പറയേണ്ടത്, ഭ്രാന്ത് എന്നാണ് വിളിക്കേണ്ടത്. ദൈവം രക്ഷിക്കട്ടെ" എന്നാണ് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...