Bharat Bandh: വാഹനങ്ങൾ ഒാടില്ല, അവശ്യ സർവ്വീസുകൾ മാത്രം ഒാഫീസുകൾ തുറന്നേക്കില്ല, ഭാരത് ബന്ദ് നാളെ

ഭാരത് ബന്ദ് തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം നാല് വരെയാണ് നടക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 08:36 AM IST
  • കേരളത്തിൽ എൽ.ഡി.എഫും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
  • ബിഹാർ നിയമസഭ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രാജ്യവ്യാപക പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
  • 40 ലക്ഷത്തിൽ അധികം യൂണിയനുകളടങ്ങുന്നതാണ് കിസാൻ മോർച്ച.
Bharat Bandh: വാഹനങ്ങൾ ഒാടില്ല, അവശ്യ സർവ്വീസുകൾ മാത്രം ഒാഫീസുകൾ തുറന്നേക്കില്ല, ഭാരത് ബന്ദ് നാളെ

ന്യൂഡൽഹി: രാജ്യവ്യാപകമായി ആഘ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് നാളെ നടക്കും. കേന്ദ്രത്തിൻറെ കാർഷിക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയാണ് പണിമുടക്കിന് ആഘ്വാനം ചെയ്തിരിക്കുന്നത്. 40 ലക്ഷത്തിൽ അധികം യൂണിയനുകളടങ്ങുന്നതാണ് കിസാൻ മോർച്ച.

ഭാരത് ബന്ദ് തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം നാല് വരെയാണ് നടക്കുന്നത്. ഇതിൻറെ ഭാഗമായി രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ, വ്യവസായങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതു പരിപാടികൾ, ചടങ്ങുകൾ നാളെ ഉണ്ടാവില്ല.

ALSO READ: School reopening guidelines: സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

എങ്കിലും ആശുപത്രി, മെഡിക്കൽ സ്റ്റോർ, ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ, അടിയന്തിര സാഹചര്യങ്ങളിൽ പങ്കെടുക്കുന്ന ആളുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിയന്തര സ്ഥാപനങ്ങളെയും അവശ്യ സേവനങ്ങളെയും ഒഴിവാക്കും. പാൽ,പത്രം എന്നിവ പതിവ് പോലെ തന്നെ തടസ്സമില്ലാതെ എത്തും.

അതേസമയം പ്രതിഷേധിക്കുന്ന കർഷകർക്കായി നിരവധി പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഭാരത് ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. ബിഹാർ നിയമസഭ  പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രാജ്യവ്യാപക പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: COVID Death Compensation : COVID 19 ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രം, അഭിനന്ദനവുമായി സുപ്രീം കോടതി

കേരളത്തിൽ എൽ.ഡി.എഫും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ കണക്കിലെടുത്ത് കൂടുതൽ പോലീസും നാളെ നിരത്തുകളിൽ ഉണ്ടാവും. കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പോലീസിൻറെ സ്പെഷ്യൽ സർവ്വീസുകൾക്കും സാധ്യതയുണ്ട്. പി.എസ്.സി,സർവ്വകലാശാല പരീക്ഷകൾ മാറ്റിയോ എന്നത് സംബന്ധിച്ചും വിശദീകരണം വന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News