ദിലീപിന്‍റെ മാനേജര്‍  അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധ്യത. ദിലീപ് പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പള്‍സര്‍ ദിലീപിനെ ഫോണ്‍വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ട്  ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍  മാനേജരില്‍നിന്ന് അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്പുണ്ണി ഇപ്പോള്‍ പ്രതിയല്ല. 


നടിയെ ആക്രമിച്ച കേസില്‍ നടന്‍ മുകേഷ് എംഎല്‍എ, കാവ്യ മാധവന്റെ മാതാവ് ശ്യാമള, ഗായിക റിമി ടോമി എന്നിവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. അതേസമയം പോലീസ് വിപിന്‍ ലാലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 


കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുന്‍പ് നടനും എം എല്‍ എയുമായ മുകേഷിന്റെ ഡ്രൈവറായിരുന്നു. മുകേഷിനെ മുന്‍പ് എംഎല്‍എ ഹോസ്റ്റലില്‍വച്ചു ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘം നേരത്തെതന്നെ കാവ്യ മാധവന്‍റെ അമ്മ ശ്യാമളയേയും കാവ്യയെയും ചോദ്യം ചെയ്തിരുന്നു. ഇത് നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം പള്‍സര്‍ സുനിയും വിജീഷും കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു.