കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കള്ളത്തെളിവ്  ഉണ്ടാക്കാനാണ് അന്വേഷണസംഘത്തിൻ്റെ ശ്രമമെന്നും മൂന്നര മാസമായിട്ടും അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു. കാവ്യ മാധവനെ കേസിൽ കുരുക്കാനാണ് നീക്കം നടക്കുന്നതെന്നും കാവ്യ തയ്യാറായിട്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ലന്നും ദിലീപ് പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസന്വേഷണം നീട്ടാൻ വേണ്ടിയാണ് കാവ്യയെ ചോദ്യം ചെയ്യാത്തത്.  ഇതിനായി സുരാജിന്റെ ഫോൺ സംഭാഷണത്തെ ദുർവ്യാഖ്യാനിച്ചു. തുടരന്വേഷണത്തിന് മൂന്നുമാസം സമയം ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പൾസർ സുനി എഴുതി എന്നുപറയുന്ന കത്തിനെപ്പറ്റി അന്വേഷിക്കണമെന്ന അന്വേഷണ സംഘത്തിന്റെ  ആവശ്യത്തെയും ദിലീപ് എതിർത്തു. പൾസർ സുനിയുടെ പുതിയ കത്ത് വ്യാജമായി സൃഷ്ടിച്ചതാണെന്നും പഴയ രീതിയിൽ കത്ത് ഉണ്ടാക്കുകയാണ് ചെയ്തതെന്നുമാണ് ദിലീപിന്റെ ആരോപണം. ജയിലിൽ നിന്നുള്ള സുനിയുടെ ഫോൺവിളിയും വ്യാജ തെളിവാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.