കൊച്ചി: വുഹാനിലെ കോറോണ വൈറസ് കേരളത്തെയും പിടിവിടാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ കോടതി നടപടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന്റെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം നിർത്തിവെച്ചു.  സാക്ഷി വിസ്താരം അടുത്ത മാസം ഏഴുവരെയാണ് നിർത്തിവച്ചത്. 


Also read: കൊറോണ സമയത്തും സ്വർണ്ണക്കടത്തിന് പഞ്ഞമില്ല!


ഉത്തരവ് പുറപ്പെടുവിച്ചത് വിചാരണ കോടതിയാണ്.  ഇതിനിടയിൽ കേസിന്റെ വിചാരണ നടപടിയുടെ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് സിബിഐ പ്രത്യേക കോടതി നിർദ്ദേശം നല്കിയിട്ടുണ്ട്. 


ഇതിനായി ദിലീപ് നല്കിയ ഹർജി പരിഗണിക്കവേയാണ് ഇത്തരമൊരു നിർദ്ദേശം കോടതി നല്കിയത്.  കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ഫെബ്രുവരിയിലാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. 


Also read: മാസ്കും സാനിറ്റൈസറും സൗജന്യ൦; മാതൃകയായി സേവാകിരണ്‍!


ഇതിനിടയിൽ ഒറ്റുമുഖ്യ പ്രമുഖരുടെയും സാക്ഷി വിസ്താരം കഴിഞ്ഞിരുന്നു. എറണാകുളത്തെ പ്രത്യേക കോടതിയില്‍ കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു വാര്യര്‍ക്ക് പുറമേ നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദീഖ് എന്നിവരുടെ സാക്ഷി വിസ്താരം കഴിഞ്ഞിരുന്നു.