മാസ്കും സാനിറ്റൈസറും സൗജന്യ൦; മാതൃകയായി സേവാകിരണ്‍!

  കേരളം നിര്‍ണായക കോവിഡ് 19 വിരുദ്ധ പോരട്ടത്തിനൊരുങ്ങുമ്പോള്‍ മുന്നില്‍ നിന്നു നയിക്കാനൊരുങ്ങുകയാണ് ആദിവാസികള്‍ക്കുവേണ്ടി ഏറെ കാര്യങ്ങള്‍  ചെയ്ത കോതമംഗലം സേവകിരണ്‍  ചാരിറ്റബിള്‍  സൊസൈറ്റി.

Last Updated : Mar 23, 2020, 06:55 PM IST
മാസ്കും സാനിറ്റൈസറും സൗജന്യ൦; മാതൃകയായി സേവാകിരണ്‍!

കൊച്ചി:  കേരളം നിര്‍ണായക കോവിഡ് 19 വിരുദ്ധ പോരട്ടത്തിനൊരുങ്ങുമ്പോള്‍ മുന്നില്‍ നിന്നു നയിക്കാനൊരുങ്ങുകയാണ് ആദിവാസികള്‍ക്കുവേണ്ടി ഏറെ കാര്യങ്ങള്‍  ചെയ്ത കോതമംഗലം സേവകിരണ്‍  ചാരിറ്റബിള്‍  സൊസൈറ്റി.

സൗജന്യ മാസ്‌ക് വിതരണം,സാനിറ്റൈസര്‍ വിതരണം, പൊതു ഇടങ്ങള്‍ വൃത്തിയാക്കല്‍,ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണവിതരണം, മരുന്ന് വിതരണം തുടങ്ങി ഒരു സന്നദ്ധ സംഘടനക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളിലും ഓടി എത്തുന്നുണ്ട് സേവാകിരണ്‍  സൊസൈറ്റി പ്രവര്‍ത്തകര്‍.

കൊറോണ: ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് സഹായവുമായി അവര്‍! 

വരും ദിവസങ്ങളില്‍ കേരളം ലോക്‌ഡോണ്‍ പ്രഖ്യാപിച്ചാല്‍  അവശ്യ സാധനങ്ങള്‍  ലഭിക്കാതെ ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്ക് എല്ലാ സഹായും ഉറപ്പുവരുത്താന്‍  ഹെല്പ്പ് ഡസ്‌കും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.മാനവ സേവയാണ് ഈശ്വര സേവ എന്ന ആപ്ത വാക്യവുമായി മുന്നേറുന്ന സംഘടന, ജനങ്ങളുടെ ഇടയില്‍ ഏറെ ഭീതി പരത്തിയ  കോവിഡ് കാലത്തും ആശങ്കകള്‍  ഏതുമില്ലാതെ മുന്നേറുകയാണ്. 

സേവന പ്രവര്‍ത്തനങ്ങളില്‍  പങ്കെടുക്കുന്നവര്‍  ചിലപ്പോള്‍  14 ദിവസം കൊറന്റെനില്‍ കഴിയേണ്ടിവരും എന്ന  മുന്നറിപ്പ് പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍  സേവനത്തിന് ഇറങ്ങുന്നതെന്ന്  സേവാകിരണ്‍ സെക്രട്ടറി പി.ആര്‍.മധു പറഞ്ഞു.  

മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായി വീണ്ടും ശിവ്‌രാജ് സിംഗ് ചൗഹാന്‍!

 

സേവ കിരണിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗതി ബാല ഭവന്‍,തങ്കളം വിവേകാനന്ദ വിദ്യാലയം തുടങ്ങിയവ സ്ഥാപനങ്ങള്‍ കേന്ദ്രമാക്കിയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധന സാമഗ്രികള്‍  തയ്യാറാക്കുന്നത്. മാസ്‌കുകളും സാനിറ്റൈസറുകളും സ്വന്തമായി നിര്‍മിച്ചാണ് ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. മാസ്‌കുകള്‍ നിര്‍മിക്കുന്നത് സേവകിരണിന്റെ വനിതാ വിഭാഗമായ  സ്വസ്തിയുടെ വിവിധ യൂണിറ്റുകള്‍  വഴിയാണ്. 

കേരളം നേരിട്ട രണ്ട് മഹാ പ്രളയത്തിലും  അവശ്യ സാധനകൊറോണ വൈറസ്; മരുന്നും  ഭക്ഷണവും ആവശ്യമുണ്ടോ? ഇവര്‍ സഹായിക്കും...  

സാധനങ്ങള്‍ ശേഖരിച്ച് പ്രളയ ബാധിതര്‍ക്ക് എത്തിച്ച സംഘടനയാണ് സേവ കിരണ്‍, ഇത് കൂടാതെ സംസ്ഥാനത്ത് കവളപ്പാറ ഉള്‍പ്പെടുള്ള സോയില്‍ പൈപ്പിങ് മേഖലയിലും ചെളി നീക്കം ചെയ്യുന്നതിനും മനുഷ്യജീവനുകള്‍  രക്ഷിക്കുന്നതിനും സേവകിരണ്‍  - സേവ ഭാരതി പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് കേരളം  ഏറെ പ്രശംസിച്ചിരുന്നു.  ദുരത്ത മുഖത്ത് ആദ്യം ഓടി എത്തുന്ന  സംഘടനയായി സേവാ കിരണ്‍ മാറിക്കഴിഞ്ഞു.

Trending News