Actress Attack Case: നടിയെ ആക്രമിച്ച കേസ്: കാവ്യാമാധവന് വീണ്ടും നോട്ടീസ്; ഇന്ന് 11 മണിക്ക് ഹാജരാകാൻ നിർദ്ദേശം
Actress Attack Case: നടിയെ ആകമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന് വീണ്ടും നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയത്.
കൊച്ചി: Actress Attack Case: നടിയെ ആകമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന് വീണ്ടും നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയത്. നേരത്തെ തന്നെ ആലുവയിലെ വീട്ടിൽ വെച്ചു ചോദ്യം ചെയ്യാമെന്ന് കാവ്യാ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. മാത്രമല്ല ഈ നിലപാട് കാവ്യാ ഇപ്പോഴും ആവർത്തിക്കുന്ന സ്ഥിതിയ്ക്ക് ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടീസിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: കാവ്യ നാളെ ഹാജരാകില്ല; നാളെ അസൗകര്യം ഉണ്ടെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു
നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് നോട്ടീസ് നൽകിയിരുന്നത്. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിന് വഴിയൊരുക്കിയ പീഡനത്തിന് കാരണമെന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് പറയുന്ന ശബ്ദ സന്ദേശത്തെ തുടർന്നാണ് കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
പ്രോജക്ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും സംഭാഷണ ശകലങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയിൽ നിന്ന് വിവരങ്ങൾ തേടാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്ന വിലയിരുത്തലിലാണ് അവിടേക്ക് ചെല്ലാൻ പറ്റില്ലെന്ന് അന്വേഷണ സംഘം നേരത്തെ അറിയിച്ചത്.
Also Read: റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
ഇതിനിടയിൽ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30 നകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്. നേരത്തെ കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...