ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ 133 പേജ് നീണ്ട അപേക്ഷയുമായി ദിലീപ് സുപ്രീംകോടതിയില്‍. കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാതാണ് പ്രധാന ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.  ഇന്നലെ വൈകുന്നേരമാണ് ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ദിലീപും അതിജീവിതയും ഒരേ ഗ്യാങ്... അപ്പോൾ ദിലീപ് അങ്ങനെ ചെയ്യുവോ? നടി ഗീതാ വിജയൻ


133 പേജുള്ള അപേക്ഷയിൽ 17 ആവശ്യങ്ങളാണ് ദിലീപ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഇതിനു പുറമെ കേസിലെ അതിജീവിതയ്ക്കും തന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളും ദിലീപ് ഉയര്‍ത്തുന്നുണ്ട്. തന്‍റെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുണ്ടെന്നും ഹർജിയിൽ ആരോപണമുണ്ട്.


Also Read: ദിലീപിനെ കുടുക്കി ലിബർട്ടി ബഷീർ; മാനനഷ്ടക്കേസിൽ ദിലീപിന് സമൻസ്


അതിജീവിതയുടെയും തന്‍റെ മുൻഭാര്യയുടെയും അടുത്ത സുഹൃത്തായ ഉന്നത പൊലീസ് ഓഫീസറാണ് തന്നെ ഈ കേസിൽ കുടുക്കിയതെന്നും ആ ഓഫീസർ നിലവിൽ ഡിജിപി റാങ്കിലാണെന്നും ആരോപണമുണ്ട്. മലയാള സിനിമയിലെ ശക്തരായ ഒരു വിഭാഗത്തിന് തന്നോട് ശത്രുതതയുണ്ട്. ഇവർക്കും തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്നും സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ ദിലീപ് വ്യക്തമാക്കുന്നു. വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടാനാണ് ഇവരുടെ ശ്രമമെന്നും ദീലീപ് ഹർജിയിൽ ആരോപിക്കുന്നുണ്ട്. 


Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ 


 


മാത്രമല്ല താൻ കേസിന്‍റെ തുടക്കം മുതൽ മാധ്യമവിചാരണ നേരിടുകയാണെന്നും അതിപ്പോൾ തന്‍റെ അഭിഭാഷകർ, വിചാരണ കോടതി ജഡ്ജി എന്നിവർക്ക് നേരെയും നടക്കുന്നുണ്ടെന്നും. തുടരന്വേഷണത്തിന്‍റെ പേരിൽ തന്‍റെയും ബന്ധുക്കളുടെയും മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്ത് അതിൽ വ്യാജതെളിവുകൾ സ്ഥാപിച്ചുവെന്നും. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ മാധ്യമപ്രവർത്തകയായ ബർഖ ദത്തിന് അതിജീവിത അഭിമുഖം നൽകിയത് കേസിനെ സ്വാധീനിക്കാനും പൊതുസമൂഹത്തിന്‍റെ സഹതാപം പിടിച്ചുപറ്റാനുമാണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.  


Also Read: രാജവെമ്പാലയും മംഗൂസും തമ്മിൽ കിടിലം പോരാട്ടം, ഒടുവിൽ..! വീഡിയോ കണ്ടാൽ ഞെട്ടും! 


 


തനിക്കെതിരെ ചാനൽ ചർച്ചകളിൽ പങ്കെടുത്ത വ്യക്തിയെയാണ് ഇപ്പോൾ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നതെന്ന് ആരോപിച്ച ദിലീപ് ഇത് വിചാരണ നീട്ടാനുള്ള നടപടിയാണെന്നും  വ്യക്തമാക്കുന്നുണ്ട്. കേസിൽ തുടരന്വേഷണ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം. ഇതിന് പിന്നാലെയാണ് ദിലീപിന്‍റെ പുതിയ നീക്കം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.