Actress attack case | കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി; ദിലീപിന്റെ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി
കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് നടി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ എതിർത്ത് നടി. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് നടി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ ആണ് നടി ഇക്കാര്യം അറിയിച്ചത്. അഭിഭാഷകൻ മുഖേനയാണ് നടി ഇക്കാര്യം കോടതിയെ അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്നും നടി ആവശ്യപ്പെട്ടു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. എത്രയും വേഗം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...