Kochi : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ (Balachandra Kumar) രഹസ്യ മൊഴി ബുധനാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ കോടതി (Court) നിർദ്ദേശം അനുസരിച്ച് സത്യസന്ധമായി അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമെന്ന് കേസിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഉൾപ്പടെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.  എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. കൂടാതെ ബാലചന്ദ്ര കുമാറിന് ഇതിന് വേണ്ടി കോടതി സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്.


ALSO READ: Actress Attack Case : "തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നു"; പബ്ലിക് പ്രോസിക്യുട്ടറിനടക്കം വക്കീൽ നോട്ടീസയച്ച് ദിലീപ്


കേസിൽ നടൻ ദിലീപിനെ കേസിൽ വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.  അന്വേഷണ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച കൊച്ചിയിൽ യോഗം ചേർന്നിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണ സംഘം  യോഗം ചേർന്നത്.


ALSO READ: Actress attack case | ദിലീപിന്റെ വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്; ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി


അതേസമയം തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടൻ ദിലീപ് കേരള പ്രോസിക്യുട്ടേഴ്‌സ് ഓഫീസിനടക്കം (Prosecutor's office) വക്കീൽ നോട്ടീസ് അയച്ചു. തനിക്ക് എതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കുന്ന സാഹചര്യത്തിലാണ് തന്റെ പ്രതിച്ഛായ നശിപ്പിക്കാൻ  വേണ്ടി വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് നടൻ ദിലീപ് (Dileep) പറയുന്നത്.


ALSO READ: Actress Attack Case: ബാലചന്ദ്രകുമാറിന്‍റെ നിര്‍ണ്ണായക രഹസ്യ മൊഴി 12ന്, സംവിധായകന്‍റെ മൊഴിയില്‍ കുടുങ്ങുമോ ദിലീപ്?


സ്റ്റേറ്റ് ഓഫ് കേരള (പ്രോസിക്യൂട്ടർ ഓഫീസ്), ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്രകുമാർ, നികേഷ് കുമാർ, റിപ്പോർട്ടർ ടി.വി എന്നിവർക്കെതിരെയാണ് ദിലീപ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കേസിൽ ദിലീപിന്റെ ബന്ധമുണ്ടെന്ന് ആരോപിച്ച് ബാലചന്ദ്ര കുമാറിന്റെയും, പ്രധാന പ്രതി പൾസർ സുനിയുടെ അമ്മയുടെയും വെളിപ്പെടുത്തലുകൾ റിപ്പോട്ടർ ടിവി പുറത്ത് വിട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.