Actress attack case | ദിലീപിന്റെ വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്; ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി

ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി രണ്ട് ദിവസം താമസിച്ചതായാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ബാലചന്ദ്ര കുമാർ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 8, 2022, 11:02 AM IST
  • നടി ആക്രമിക്കപ്പെട്ട സംഭവങ്ങൾ ബാലചന്ദ്ര കുമാർ പുറത്ത് പറയാതിരിക്കുന്നത് വേണ്ടിയാണ് ബാലചന്ദ്രകുമാറിനെ ദിലീപ് കാണാനെത്തിയത് എന്നാണ് സൂചന
Actress attack case | ദിലീപിന്റെ വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്; ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്. ദിലീപിന്റെ ശബ്ദസന്ദേശങ്ങളും റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടു. ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി രണ്ട് ദിവസം താമസിച്ചതായാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ബാലചന്ദ്ര കുമാർ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തുടർച്ചയായി ദിലീപ് ബാലചന്ദ്ര കുമാറിനെ വിളിച്ചിരുന്നു. വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കുന്നത് അപകടമാണെന്നും ഫോൺ ചോർത്തുന്നുണ്ടെയന്ന് സംശയമുണ്ടെന്നും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങൾ ബാലചന്ദ്ര കുമാർ പുറത്ത് പറയാതിരിക്കുന്നത് വേണ്ടിയാണ് ബാലചന്ദ്രകുമാറിനെ ദിലീപ് കാണാനെത്തിയത് എന്നാണ് സൂചന.

തന്നെ അപായപ്പെടുത്തുമോയെന്ന് ഭയന്നിരുന്നതായി ബാലചന്ദ്ര കുമാർ വെളിപ്പെടുത്തി. ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കുന്നതിനായാണ് ദിലീപ് തിരുവനന്തപുരത്ത് എത്തിയതെന്നാണ് സൂചന. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പുതിയ വെളിപ്പെടുത്തലുകൾ തുടരന്വേഷണത്തിൽ നിർണായകമായേക്കും. കേസിൽ ദിലീപിന് കുരുക്ക് മുറുകുന്ന വിധത്തിലാണ് പുതിയ തെളിവുകൾ പുറത്ത് വിട്ടിരിക്കുന്നത്. ദിലീപ് തന്നെ അപായപ്പെടുത്തുമോയെന്ന് ഭയന്നിരുന്നു. ഈ സഹാചര്യത്തിലാണ് താൻ ദിലീപുമായി ചേർന്ന് ചെയ്യാനിരുന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു.

ചിത്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ദിലീപിന്റെ ക്യാമ്പിൽ തങ്ങേണ്ടി വരും. എന്നാൽ, നടി ആക്രമിക്കപ്പെട്ട കേസിലെ രഹസ്യങ്ങൾ തനിക്ക് അറിയാമെന്ന കാരണത്താൽ തന്നെ അപായപ്പെടുത്തിയേക്കാമെന്ന് ഭയപ്പെട്ടിരുന്നു. ചിത്രത്തിന്റെ പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോയാൽ ഒരേ ക്യാമ്പിൽ താമസിക്കേണ്ടി വരും. ഇത് ഭയന്നാണ് ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News