കൊച്ചി: ദിലീപിന്റെ ഓഡിയോ ക്ലിപ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നതിന് ശേഷം പുറത്തുവിടുമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഇന്ന് വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഓഡിയോ കോടതി പരിശോധിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഡിയോ കേട്ട് കഴിയുമ്പോൾ ജനങ്ങള്‍ തീരുമാനിക്കട്ടെ ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്നായിരുന്നു ബാലചന്ദ്രകുമാർ പ്രതികരിച്ചത്. അഞ്ച് പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചാണ് ഓഡിയോയിൽ പറയുന്നത്. വധിക്കാൻ നിർദേശം നൽകുക മാത്രമല്ല, ഒരു സിനിമയുടെ റെഫറൻസ് കൂടി ദിലീപ് പറയുന്നുണ്ടെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി.


Also Read: Dileep Case | ദിലീപിന് അറസ്റ്റോ ജാമ്യമോ? അന്തിമ വിധി തിങ്കളാഴ്ച


‘ഒരു സിനിമയിൽ അങ്ങനെയുണ്ട്, അതുപോലെ ചെയ്താൽ കുഴപ്പമില്ല എന്ന അർഥത്തിൽ ആ ഓഡിയോയിൽ ദിലീപ് സംസാരിക്കുന്നുണ്ട്. ഒരാളെ തട്ടുമ്പോൾ എങ്ങനെ തട്ടണമെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോടു പറഞ്ഞു. ദിലീപിന് ഏറ്റവും ശത്രുത ബൈജു പൗലോസിനോടാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.


ദിലീപിന്റെ വാദങ്ങൾ കേസിന്റെ ​ഗതി മാറ്റിവിടാനും, നടന് അനുകൂലമായ വിധിക്ക് വേണ്ടിയുള്ളതാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.


Also Read: Actress Attack Case | സാക്ഷിയല്ല, ​ഗൂഡാലോചനക്കാരൻ; ബാലചന്ദ്രകുമാറിനെതിരെ ദിലീപ്


നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഹർജിയില്‍ ഇരുകക്ഷികളുടെയും വാദം പൂര്‍ത്തിയായി. രാവിലെ 10.30ന് ജസ്റ്റിസ് പി.ഗോപിനാഥാണ് വിധി പറയുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.