കൊച്ചി: വധ​ഗൂഢാലോചനക്കേസിൽ ദിലീപിനെതിരെ മുൻ ജീവനക്കാരൻ ദാസന്റെ മൊഴി. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും ദിലീപിന്റെ മുൻ ജീവനക്കാരൻ ദാസന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിൽ വധഗൂഢാലോചന കേസിലെ മൊഴി പകർപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിലീപിനെതിരെ വാർത്താ സമ്മേളനം നടത്തുമെന്ന് ബാലചന്ദ്രകുമാർ തന്നെ അറിയിച്ചിരുന്നുവെന്ന് ദാസൻ മൊഴി നൽകിയിട്ടുണ്ട്. താൻ വാർത്താ സമ്മേളനം നടത്തുമെന്ന് ദിലീപിനോട് പറയാൻ ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടിരിന്നു. ഭയം മൂലം താൻ പറഞ്ഞില്ല. ദിലീപിനെ കുറിച്ചുള്ള കാര്യങ്ങൾ പുറത്ത് പറയുമെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു. താൻ ഇക്കാര്യം വിലക്കിയെന്നും ദാസൻ പറയുന്നു.


അന്വേഷണ സംഘം ചോദിച്ചാൽ ബാലചന്ദ്ര കുമാറുമായി ബന്ധപ്പെട്ടതൊന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നിർദ്ദേശിച്ചതായി മൊഴി പകർപ്പിൽ പറയുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് പ്രൊഡക്ഷൻസിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം ദിലീപുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞുവെന്ന് തിരക്കി. പിന്നിട് രാമൻപിള്ളയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോയി. ദിലീപിൻ്റെ സഹോദരൻ അനൂപ് ആണ് രാമൻ പിള്ളയുടെ ഓഫീസിൽ കൊണ്ടുപോയത്.


അവിടെ വെച്ച് കൂടുതൽ ഒന്നും പറയരുതെന്ന് അഭിഭാഷകൻ നിർദേശിച്ചതായി മൊഴി പകർപ്പിലുണ്ട്. ബാലചന്ദ്രകുമാർ ഇടയ്ക്കിടയ്ക്ക് ദിലീപിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ബാലചന്ദ്ര കുമാറുമായി തനിക്ക് പരിചയമുണ്ട്. ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് മുമ്പ് ബാലചന്ദ്ര കുമാർ തനിക്ക് മെസേജ് അയച്ചിരുന്നു. ദിലീപിനെതിരെ പത്രസമ്മേളനം വിളിക്കുമെന്നും ഈ വിവരം ദിലീപിനെ അറിയിക്കണമെന്ന് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. താൻ ഇപ്പോൾ ദിലീപിന്റെ വിട്ടീൽ  ജോലി ചെയ്യുന്നില്ലെന്ന് മറുപടി നൽകിയെന്നും ദാസൻ പറയുന്നു. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്, പുറത്തിറങ്ങട്ടെ അവനെ കാണിച്ചു കൊടുക്കുന്നുണ്ട് എന്ന് മറ്റൊരാളോട് പറഞ്ഞത് കേട്ടുവെന്നും മൊഴിയിലുണ്ട്. ഇത് പൾസർ സുനിയെ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.